ഷഹീൻബാഗിൽ വെടിവയ്പ് നടത്തിയ കപിൽ ഗുർജർ ബിജെപിയിൽ ചേർന്നു; തൊട്ടുപിന്നാലെ അംഗത്വം റദ്ദാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷഗീൻബാഗിൽ വെടിവയ്പ് നടത്തിയ കപിൽ ഗുർജർ ബിജെപിയിൽ ചേർന്നു. ഗാസിയാബാദിൽ നടന്ന ചടങ്ങിലാണ് കപിൽ ഗുർജറിന് ബിജെപി അംഗത്വം നൽകിയത്. വെടിവയ്പ് കേസിൽ പ്രതിയാണെന്ന് അറിഞ്ഞതോടെ അംഗത്വം നൽകി മണിക്കൂറുകൾക്കുള്ളിൽ ഗുർജറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ഷഹീന്‍ബാഗ് വെടിവയ്പ്പുമായി കപിൽ ഗുർജറിന് ബന്ധമുള്ളതായി അറിയില്ലായിരുന്നുവെന്ന് ഗാസിയാബാദ് ബിജെപി അധ്യക്ഷന്‍ സഞ്ജീവ് ശര്‍മ പറഞ്ഞു. ബിജെപി ഹിന്ദുത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാലാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഗുര്‍ജര്‍ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കപിൽ ഗുർജർ ഷഹീൻബാഗിൽ വെടിവയ്പ് നടത്തിയത്. സമരപന്തലിന് സമീപമെത്തിയ ഗുർജർ ആകാശത്തേയ്ക്ക് രണ്ട് തവണ വെടിയുതിർത്തു. പ്രദേശത്തുണ്ടായിരുന്ന പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. താനും പിതാവ് ഗജേ സിങ്ങും 2019 മുതല്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിനിടെ കപില്‍ ഗുര്‍ജര്‍ പറഞ്ഞിരുന്നു.
Story Highlights – BJP cancels Shaheen Bagh shooter Kapil Gurjar’s membership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here