Advertisement

കണ്ണൂരിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗവും കോൺഗ്രസ്സും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു

December 30, 2020
Google News 2 minutes Read
problems Kerala Congress-Joseph resolved

കണ്ണൂർ ജില്ലയിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗവും കോൺഗ്രസ്സും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. അയ്യങ്കുന്ന് പഞ്ചായത്തിൽ അവസാന രണ്ടര വർഷം വൈസ് പ്രസിഡന്റ്‌ സ്ഥാനം ജോസഫ് ഗ്രൂപ്പിന് നൽകാൻ തീരുമാനമായി. ഇരു മുന്നണികൾക്കും തുല്യ സീറ്റ് ലഭിച്ച ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ നറുക്കെടുപ്പിൽ അധികാരം ലഭിച്ചാൽ വൈസ് പ്രസിഡന്റ്‌ സ്ഥാനം ജോസഫ് വിഭാഗത്തിനു നൽകും. ഇല്ലങ്കിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനം നൽകാനും ധാരണ ആയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൽ ജോസഫ് വിഭാഗത്തിന് നൽകിയ തില്ലങ്കേരി ഡിവിഷനിൽ കേരള കോൺഗ്രസ്‌ തന്നെ മത്സരിക്കും. സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു.

Read Also : കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂരില്‍ യുഡിഎഫ് വിടാനൊരുങ്ങുന്നു

കോൺഗ്രസുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കണ്ണൂരിൽ ജോസഫ് വിഭാഗം യുഡിഎഫ് വിടാനൊരുങ്ങിയിരുന്നു. സീറ്റ് വിഭജനത്തിലും വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണ്ണൂർ ജില്ലയിൽ യുഡിഎഫ് വിടാൻ ഒരുങ്ങുന്നത്. 16 സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് ജില്ലയിൽ യുഡിഎഫ് മത്സരിക്കാൻ നൽകിയത്. നാലിടത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിമതരായി മത്സരിക്കുകയും ചെയ്തു. അതുംകൈപ്പത്തി ചിഹ്നത്തിൽ. ആറ് സീറ്റുകളിലാണ് ജില്ലയിൽ ജോസഫ് വിഭാഗം വിജയിച്ചത്. ഇരിട്ടി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തുകളിലും അയ്യൻകുന്ന് പഞ്ചായത്തിലും വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ യുഡിഎഫ് ഇത് നിരാകരിച്ചതോടെയാണ് അതൃപ്തി പൊട്ടിത്തെറിയിലെത്തിയത്.

Story Highlights – problems between Kerala Congress-Joseph and Congress were resolved in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here