ഈ വർഷം കടന്നുപോയ 100 ലോക സംഭവങ്ങൾ

2020 വിടപറയുകയാണ്. ഈ വർഷം കൊറോണയും ലോക്ക്ഡൗണുമായി ലോകമെമ്പാടുമുള്ള ജനങ്ങൾ കടന്നുപോയത് ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ജീവിതരീതിയിലും, സംഭവവികാസങ്ങളിലൂടെയുമായിരുന്നു. പുതുവർഷം പിറക്കും മുൻപ് നാം അനുഭവിച്ചതും, കടന്നുപോയതും കണ്ടും, കേട്ടും അറിഞ്ഞതുമായ ചില നിമിഷങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം…കാണാം ലോകത്ത് നടന്ന 100 പ്രധാന സംഭവങ്ങൾ.
- ജനുവരി 1

ചൈനയിലെ വുഹാൻ സമുദ്രോത്പന്ന മാർക്കറ്റ് പൂർണമായും അടച്ചു. നടപടി അജ്ഞാത വൈറസിന്‍റെ പ്രഭവകേന്ദ്രം മാർക്കാറ്റാണെന്ന നിഗമനത്തിൽ.
2. ജനുവരി 03

അമേരിക്കയുടെ മിന്നലാക്രമണത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡർ ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ 7 പേർ കൊല്ലപ്പെട്ടു. ആക്രമണം ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുവെച്ച്. ആക്രമണത്തിന് ഉത്തരവിട്ടത് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപെന്ന് പെന്‍റഗണ്‍
3. ജനുവരി 7

വുഹാനില്‍ പടരുന്നത് പുതിയയിനം കൊറോണ വൈറസെന്ന് കണ്ടെത്തല്‍. 2019 നോവല്‍ കൊറോണ എന്ന പേര് നല്‍കിയ വൈറസ് അതീവ അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ.
4. ജനുവരി 08

ഇറാഖിലെ രണ്ട് അമേരിക്കന്‍ വ്യോമതാവളങ്ങളില്‍ ഇറാന്‍റെ മിസൈലാക്രമണം. ആക്രമണമുണ്ടായത് അല്‍ അസദ്, ഇർബില്‍ വ്യോമ താവളങ്ങളില്‍. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിലുള്ള പ്രതികാരമെന്ന് ഇറാന്‍. കാര്യമായ നാശനഷ്ടങ്ങളിലെന്ന് അമേരിക്ക
5. ജനുവരി 09

ബ്രെക്സിറ്റ് കരാറിന് ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ അംഗീകാരം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവതരിപ്പിച്ച പുതിയ കരാരിനെ പിന്തുണച്ചത് 330 പേർ. എതിർത്ത് വോട്ട് ചെയ്തത് 231 പേർ.
6. ജനുവരി 10

ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അൽ സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു. വിടവാങ്ങിയത് പശ്ചിമേഷ്യയില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന ഭരണകർത്താവ്. സുല്‍ത്താന്‍ ഖാബൂസ് അല്‍ സെയ്ദ് ഒമാന്‍റെ ഭരണചക്രം നിയന്ത്രിച്ചത് നീണ്ട നാല്‍പത്തി ഒന്‍പതര വർഷം.
7. ജനുവരി 11

കൊറോണ വൈറസിനെത്തുടർന്ന് ചൈനയിൽ ആദ്യമരണം. മരണത്തിന് കീഴടങ്ങിയത് 61-കാരൻ. വൈറസ്ബാധയേറ്റത് വുഹാൻ മാർക്കറ്റിൽ നിന്നെന്ന് നിഗമനം.
8. ജനുവരി 11

ടെഹ്റാനില്‍ യുക്രെയ്ന്‍ വിമാനം തകർന്നത് തങ്ങളുടെ മിസൈലേറ്റാണെന്ന് ഇറാന്‍റെ കുറ്റസമ്മതം. ശത്രു മിസൈലാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിച്ചതെന്നും വിശദീകരണം. അപകടത്തില്‍ മരിച്ചത് 176 പേർ.
9. ജനുവരി 11

തായ്‍വാന്‍റെ പ്രസിഡന്‍റായി സായ് ഇങ് വെൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സായ് ഇങ് നേതൃത്വം നല്‍കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേടിയത് 57 ശതമാനം വോട്ടുകള്‍. തെരഞ്ഞെടുപ്പ് ഫലം തായ്‍വാന്‍ – ചൈന ബന്ധത്തില്‍ നിർണായകമാറ്റങ്ങളുണ്ടാകുമെന്ന് വിലയിരുത്തല്‍.
10. ജനുവരി 12

എടിപി കപ്പ് കിരീടം സെർബിയയ്ക്ക്. നൊവാക് ജോക്കോവിച്ച് നയിച്ച സെർബിയയും റഫേല്‍ നദാല്‍ നയിച്ച സ്പെയിനും തമ്മിലായിരുന്നു ഫൈനല്‍. ജോക്കോവിച്ചിനു മുന്നില്‍ നദാല്‍ അടിയറവു പറഞ്ഞതോടെ സെർബിയ ജേതാക്കളായി.
11. ജനുവരി 12

ഫിലിപ്പൈൻസിൽ അഗ്നിപർവ്വത സ്ഫോടനം. പൊട്ടിത്തെറിച്ചത് തലസ്ഥാന നഗരമായ മനിലയ്ക്ക് സമീപത്തെ ലുസോൺ ദ്വീപിൽ സ്ഥിതി ചെയ്യുന്ന താൽ അഗ്നിപർവ്വതം. വിവിധയിടങ്ങളിൽ ഭൂചലനവും അനുഭവപ്പെട്ടു.
12. ജനുവരി 13

തായ്‍ലന്‍ഡില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനക്ക് പുറത്ത് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആദ്യം. വൈറസ് സ്ഥിരീകരിച്ചത് വുഹാനില്‍ നിന്നെത്തിയ 61 കാരിക്ക്.
13. ജനുവരി 13

ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള പ്രിൻസ് ഹാരിയുടെയും ഭാര്യ മേഗന്‍റെയും തീരുമാനത്തെ പിന്തുണച്ച് എലിസബത്ത് രാജ്ഞി. പിന്തുണ അറിയിച്ചത് ഔദ്യോഗിക പ്രസ്താവനയിലൂടെ.
14. ജനുവരി 16

തായ്‍ലന്‍ഡിന് പിന്നാലെ ജപ്പാനിലും കൊറോണ വൈറസ് ബാധ. ഇതോടെ ചൈനയ്ക്ക് പുറത്ത് വൈറസ് ബാധ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി ജപ്പാൻ. രോഗബാധ സ്ഥിരീകരിച്ചത് വുഹാനില്‍ നിന്നെത്തിയ ഹോൺഷു സ്വദേശിക്ക്.
15. ജനുവരി 20

കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സൗത്ത് കൊറിയയും. വൈറസ് ബാധ സ്ഥിരീകരിച്ചത് 35 കാരിയായ ചൈനീസ് യുവതിക്ക്.
16. ജനുവരി 21

അമേരിക്കയിലും വൈറസ് വ്യാപനം. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചത് വുഹാനില്‍നിന്ന് വാഷിങ്ടണിലെത്തിയ മുപ്പതുകാരന്. സ്ഥിതിഗതി നിരീക്ഷിച്ചുവരികയാണെന്ന് യു.എസ്. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രവൻഷന്‍റെ പ്രസ്താവന
17. ജനുവരി 23

കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന് കരുത്തുന്ന വുഹാനില്‍ ലോക്ക്ഡൗണ്‍. നഗരത്തിലെ 11 ദശലക്ഷത്തോളം മനുഷ്യർക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുമതിയില്ല. റെയിൽ,വ്യോമ ഗതാഗതത്തിനും നിയന്ത്രണം.
18. ജനുവരി 24

തുർക്കിയിലെ എലാസിഗ് പ്രവിശ്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 41 മരണം. 1600 പേർക്ക് പരുക്ക്.
19. ജനുവരി 26

ബാസ്ക്കറ്റ് ബോൾ ഇതിഹാസം കോബെ ബ്രയാന്‍റ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന 4 പേരും മരിച്ചു. അപകടം ബ്രയാന്‍റും സംഘവും സഞ്ചരിച്ചിരുന്ന സികോർസ്കൈ എസ്-76 എന്ന കോപ്റ്റർ, കലാബസ് ഹിൽസിൽ തീപിടിച്ച് പൊട്ടിത്തെറിച്ചതോടെ. നഷ്ടമായത് ബാസ്കറ്റ് ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കായിക താരങ്ങളിലൊരാളെ.
20.ജനുവരി 26

62-ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ട്രഡീഷണല്‍ ആര്‍ ആന്‍റ് ബി പെര്‍ഫോര്‍മന്‍സ്, മികച്ച സോളോ പെര്‍ഫോര്‍മന്‍സ്, മികച്ച അര്‍ബാന്‍ കണ്ടംപററി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളില്‍ അമേരിക്കന്‍ ഗായിക ലിസോ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച നവാഗത ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് പുറമെ സോങ് ഓഫ് ദ ഇയര്‍, മികച്ച പോപ് വോക്കല്‍ ആല്‍ബം എന്നീ പുരസ്‌കാരങ്ങള്‍ ബില്ലി എലിഷിന്.
21. ജനുവരി 30

ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. പ്രഖ്യാപനം കൊറോണ വൈറസിന്‍റെ വേഗത്തിലുള്ള വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍. 20 ലധികം രാജ്യങ്ങളില്‍ വൈറസെത്തി.
22. ഫെബ്രുവരി 4

ജപ്പാനിലെ യോകോഹാമയിൽ ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ഷിപ്പ് തടഞ്ഞു. നടപടി കപ്പലിലുണ്ടായിരുന്നവരിൽ 16 ഇന്ത്യക്കാരുൾപ്പെടെ 175 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്. ആളുകളെ കപ്പലിൽ തന്നെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
23. ഫെബ്രുവരി 7

ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് കൊവിഡ് ബാധിച്ച് മരിച്ചു. വിടവാങ്ങിയത് വൈറസ് വ്യാപനത്തെക്കുറിച്ച് ആദ്യം ലോകത്തെ അറിയിക്കാൻ ശ്രമിച്ച ഡോക്ടർ. കൊറോണയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്ന് ലീയെ ചൈനീസ് ഭരണകൂടം ഭീഷണിപ്പെടുത്തി.
24. ഫെബ്രുവരി 9

മികച്ച സിനിമക്കുള്ള ഓസ്കാർ പുരസ്കാരം ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റിന്. ചിത്രം നേടിയത് 4 പുരസ്കാരങ്ങൾ. ജോക്കറിലൂടെ മികച്ച നടനുള്ള പുരസ്കാരം വാക്വിൻ ഫീനിക്സിന്. മികച്ച നടി റെനെ സെൽവെഗർ.
25. ഫെബ്രുവരി 11
COVID- 19
നോവല്‍ കൊറോണ വൈറസ് പടർത്തുന്ന രോഗം അറിയപ്പെടുക കൊവിഡ് 19. പുതിയ പേര് കൊറോണ വൈറസ് ഡിസീസ് എന്നതിന്‍റെ ചുരുക്കരൂപം. നാമകരണം നടത്തിയത് ലോകാരോഗ്യ സംഘടന.
26. ഫെബ്രുവരി 23

വെനിസ് കാർണിവൽ റദ്ദാക്കി. കാർണിവൽ മാറ്റിവച്ചത് കൊവിഡ് വ്യാപനത്തെ തുടർന്ന്. ഫ്രാന്‍സിന് പുറമെ ഇറ്റലിയും രോഗത്തിന്‍റെ പിടിയില്‍
27. ഫെബ്രുവരി 24

മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചു. രാജിക്കത്ത് കൈമാറിയത് മലേഷ്യൻ രാജാവിന്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തെരഞ്ഞെടുക്കപ്പെടുന്ന നേതാവായിരുന്നു 95 കാരനായ മഹാതിർ.
28. ഫെബ്രുവരി 25

ഈജിപ്യന്‍ പ്രസിഡന്‍റ് ഹുസ്നി മുബാറക് അന്തരിച്ചു. 91 വയസ്സായിരുന്നു. മരണം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്. 1981 മുതല്‍ 2011 വരെ മൂപ്പതുവർഷം അധികാരത്തില്‍ തുടർന്ന മുബാറക് സ്ഥാനഭ്രഷ്ടനാക്കിയത് മുല്ലപ്പൂ വിപ്ലവത്തിലൂടെ.
29.ഫെബ്രുവരി 29

അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പിട്ടു. കരാറിലെത്തിയത് നീണ്ട ചർച്ചകൾക്കൊടുവിൽ. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം 14 മാസത്തിനുള്ളില്‍ അഫ്ഗാനിസ്താനില്‍ നിന്ന് പൂര്‍ണമായും പിന്മാറും. പകരം താലിബാന്‍ ഭീകരപ്രവർത്തനം നിർത്തണമെന്നും വ്യവസ്ഥ.
30. മാർച്ച് 11

കൊവിഡിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. പ്രഖ്യാപനം ലോകാരോഗ്യ സംഘടനയുടെ മേധാവി തെഡ്രോസ് അദനോമിന്‍റേത്. തീരുമാനം നൂറിലധികം രാജ്യങ്ങളില്‍ അപകടകമായ രീതിയില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍.
31. മാർച്ച് 11

ലൈംഗികാതിക്രമ കേസിൽ പ്രമുഖ നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന് ശിക്ഷ വിധിച്ച് കോടതി. ന്യൂയോർക്ക് കോടതി വിധിച്ചത് 23 വർഷം തടവ്. ലോകത്തു മീ ടൂ പ്രസ്ഥാനം കത്തിപ്പടർന്നത് വെയ്ൻസ്റ്റൈനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളിലൂടെ
32. മാർച്ച് 13

ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റിന്‍റെ പടിയിറങ്ങി. 13 അംഗ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്ന് ഒഴിവായത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്താൻ.
33. മാർച്ച് 13

ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്‍റായി കാതറിന സാകെല്ലറോപൗലോ അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്. ഹൈക്കോടതി മുൻ ജഡ്ജിയും പരിസ്ഥിതി, ഭരണഘടനാ വിദഗ്ധയുമാണ് കാതറിന.
34. മാർച്ച് 13

അമേരിക്കയിൽ കറുത്ത വർഗക്കാരി പൊലീസിന്‍റെ വെടിയേറ്റു മരിച്ചു. മെഡിക്കൽ ജീവനക്കാരിയായ ബ്രിയോണ ടെയ്ലർക്ക് വെടിയേറ്റത് ഉറങ്ങി കിടക്കുന്നതിനിടെ. സംഭവം വീട്ടിൽ നടന്ന റെയ്ഡിനിടെ.
35. മാർച്ച് 16

കൊവിഡിനെതിരായ വാക്സിൻ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു. പരീക്ഷണം നടന്നത് വാഷിങ്ടൺ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ. വാക്സീന്‍ വികസിപ്പിച്ചത് അമേരിക്കൻ ഫാർമ കമ്പനി മോഡേണ
36.മാർച്ച് 16

കൊവിഡില്‍ വലഞ്ഞ് ഇറ്റലി. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 28,000 കടന്നു. മരണനിരക്ക് മുവായിരവും പിന്നിട്ടു. രാജ്യത്താകെ കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍.
37. മാർച്ച് 24

ടോക്കിയോ ഒളിമ്പിക്സ് മാറ്റിവച്ചു. തീരുമാനം കൊവിഡിന്‍റെ പശ്ചാത്തലത്തിൽ. പ്രഖ്യാപനം ജപ്പാൻ പ്രധാനമന്ത്രിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ മേധാവിയും നടത്തിയ ചര്‍ച്ചയെ തുടർന്ന്.
38. ഏപ്രില്‍ 7

കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഐസിയുവിലേക്ക് മാറ്റി. രോഗം മൂർച്ഛിതായി ലണ്ടനിലെ സെന്‍റ് തോമസ് എന്‍ എച്ച് എസ് ആശുപത്രി അധികൃതർ. പ്രധാനമന്ത്രിയുടെ ചുമതല വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിന്.
39.ഏപ്രിൽ 8

കൊവിഡിന്‍റെ പ്രഭവകേന്ദ്രമായ വുഹാനിലെ ലോക്ക്ഡൌൺ അവസാനിപ്പിച്ചു. ലോക്ഡൌണിന് അവസാനമായത് 76 ദിവസത്തിന് ശേഷം. പ്രഖ്യാപനം കൊവിഡ് വ്യാപനം പൂർണമായും നിയന്ത്രണവിധേയമായതോടെ.
40. ഏപ്രിൽ 15

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യം സംബന്ധിച്ച് വ്യാജപ്രചാരണം. പ്രചരിക്കുന്നത് ഉന്നിന് മസ്തികമരണം സംഭവിച്ചെന്ന വ്യാജവാർത്ത. പ്രചാരണം ശക്തമായത് മുത്തച്ഛനും ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സൂങ്ങിന്‍റെ ജന്മവാര്‍ഷിക ചടങ്ങിന് കിം ജോങ് ഉൻ എത്താതിരുന്നതിനെ തുടര്‍ന്ന്.
41. ഏപ്രിൽ 15

കൊവിഡ് വ്യാപനത്തിനിടെ പൊതുതെരഞ്ഞെടുപ്പ് നടത്തുന്ന ആദ്യ രാജ്യമായി ദക്ഷിണ കൊറിയ. തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡന്‍റ് മൂൺ ജെ ഇൻ നയിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി. മൂണ്‍ ജെ ഇന്നിന്‍റെ ജയമുറപ്പിച്ചത് ലോക്ക്ഡൗണു പോലുമില്ലാതെ കൊവിഡിനെ പ്രതിരോധിച്ച ഭരണമികവ്.
42. മെയ് 1

കാനഡയിൽ സൈനിക ഗ്രേഡിലുള്ള തോക്കുകൾ നിരോധിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തോക്ക് നിയമം കർശനമാക്കിയത് ഏപ്രിൽ 18 ന് നോവസ്കോട്ടിയയിൽ 22 പേരുടെ ജീവനെടുത്ത വെടിവയ്‍പിനെ തുടർന്ന്. നിരോധനം മിലിട്ടറി ഗ്രേഡ് തോക്കുകളുടെ 1500 മോഡലുകൾക്ക്.
43. മെയ് 12

അഫ്ഗാനിസ്താനിലെ കാബൂളിലെ ആശുപത്രിയിൽ വെടിവയ്പ്. ദഷ്ടി ബർച്ചിയിലെ പ്രസവ വാർഡിൽ നടന്ന വെടിവപ്പിൽ 24 മരണം. മരിച്ചത് അമ്മമാരും നവജാത ശിശുക്കളും ഉൾപ്പെടെയുള്ളവർ.
44. മെയ് 17

ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെയും മുൻ എതിരാളി ബെന്നി ഗാന്‍റ്സിന്‍റെയും നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് 510 ദിവസത്തെ ഇടവേളക്ക് ശേഷം.
45. മെയ് 22

പാക്കിസ്താൻ ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ എയർബസ് എ320 വിമാനം തകർന്നുവീണ് 97 പേർ മരിച്ചു. അപകടം കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം. തകർന്നത് 91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന വിമാനം.
46. മെയ് 25

അമേരിക്കയിലെ മിനസോട്ടയില്‍ കറുത്തവംശജനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഡെറിക് ഷോവിൻ എന്ന പൊലീസുകാരൻ കൊലപ്പെടുത്തിയത് ജോർജ് ഫ്ളോയ്ഡ് എന്ന നാല്‍പത്തിയാറുകാരനെ. കൊലപാതകം സിഗരറ്റിന്‍റെ വിലയായി 20 ഡോളറിന്‍റെ കള്ളനോട്ട് കൊടുത്തെന്ന പരാതിയിൽ.
47. മെയ് 27

ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ വന്‍ പ്രക്ഷോഭം. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന് യൂറോപ്യന്‍ രാജ്യങ്ങളിലും പിന്തുണ. പ്രക്ഷോഭം നേരിടാന്‍ സൈനികരെ വിന്യസിക്കുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണി
48. ജൂൺ 29

പാകിസ്താനിലെ കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ ഭീകരാക്രമണം. 2 പേർ കൊല്ലപ്പെട്ടു. നടന്നത് ഗ്രനേഡ് ആക്രമണം.
49. ജൂൺ 30

ഹോങ്കോംഗ് സുരക്ഷാനിയമം പാസാക്കി ചൈന. നിയമം പാസാക്കിയത് ജനാധിപത്യവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച്. നിയമത്തിന് അംഗീകാരം നല്‍കിയത് ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി ഐകകണ്ഠേന. പുതിയ നിയമം വിഘടന വാദത്തെയും ഭീകരവാദത്തെയും തടയാനെന്ന് ചൈനീസ് ഭരണകൂടം.
50. ജൂലൈ 2

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിന് 2036 വരെ അധികാരത്തില്‍ തുടരാം. ഇതിനായി കൊണ്ടുവന്ന ഭരണഘടനാഭേദഗതി ജനം വോട്ടെടുപ്പിലൂടെ അംഗീകരിച്ചു. 78 ശതമാനം ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 21 ശതമാനം പേർ എതിർത്തു.
51. ജൂലൈ 6

അമേരിക്ക ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചു. കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ട സംഘടനയ്ക്ക് ചൈനീസ് പക്ഷപാതമെന്നും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആക്ഷേപം. ഏപ്രിലില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയിരുന്ന ധനസഹായം അമേരിക്ക മരവിപ്പിച്ചിരുന്നു.
52. ജൂലൈ 10

തുർക്കിയിലെ ഹഗിയ സോഫിയ മ്യൂസിയം മുസ്ലീം പള്ളിയായി പ്രഖ്യാപിച്ച് തുർക്കി പ്രസിഡന്‍റ് റജബ് ത്വയിബ് എർദോഗൻ. പ്രഖ്യാപനം ഹഗിയ സോഫിയ മ്യൂസിയം ആയി സംരക്ഷിക്കണമെന്ന 1934 ലെ സർക്കാർ തീരുമാനം ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെ. നീക്കത്തെ എതിർത്ത് രാജ്യാന്തര സമൂഹം രംഗത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here