കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍; കേരളത്തില്‍ നാല് ജില്ലകളില്‍

covid vaccine; Ministry of Health has rejected the news that the emergency permit was denied

കേരളത്തില്‍ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളില്‍ ഒരോ ഇടത്തുമാണ് ഡ്രൈ റണ്‍.

കൊവിന്‍ ആപ്ലിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും വാക്സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടും.

Read Also : കൊവിഡ് വാക്‌സിന്‍ രാജ്യത്ത് നിർബന്ധമാക്കില്ല; വാക്സിന് മുൻപ് രജിസ്ട്രേഷൻ നിർബന്ധം : ആരോ​ഗ്യ മന്ത്രാലയം

എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശീയ ഡ്രൈ റണ്ണിന്റെ വേദി. ചില സംസ്ഥാനങ്ങളില്‍ അധികമായി എതാനും ജില്ലകളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു.

അതേസമയം കൊവിഡ് വാക്സിന് അനുമതി നല്‍കുന്നത് തീരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും യോഗം ചേരും. രാജ്യത്തിനുള്ളില്‍ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കൊവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. വാക്‌സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈ റണ്‍.

Story Highlights – covid vaccine, dry run, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top