‘ഇവർ എന്റെ വണ്ടർ വുമൺ’; ഷഹീൻ ബാഗ് സമരനായിക ബിൽകീസിന്റെ ചിത്രം പങ്കുവച്ച് ഗാൽ ഗാഡോട്ട്

Gal Gadot Shaheen Bilkis

ഷഹീൻ ബാഗ് സമരനായിക ബിൽകീസ് ബാനുവിൻ്റെ ചിത്രം പങ്കുവച്ച് ഹോളിവുഡ് നടി ഗാൽ ഗാഡോട്ട്. 2020ൽ തൻ്റെ വണ്ടർ വുമൺ ഇവരായിരുന്നു എന്ന കുറിപ്പോടെയാണ് ഗാഡോട്ട് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ബിൽകീസ് ബാനുവിൻ്റെ ചിത്രം പങ്കുവച്ചത്. പോയ വർഷം തന്നെ സ്വാധീനിച്ച 10 സ്ത്രീകളിലാണ് ഷഹീൻ ബാഗ് ദാദിയെയും ഗാൽ ഗാഡോട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്.

‘2020നോട് വിടപറയുമ്പോൾ എൻ്റെ വണ്ടർ വുമൺ ആയി കുടുംബത്തിലുള്ളവരും നേരിട്ട് പരിചയമുള്ളവരും മുതൽ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത, എന്നാൽ തനിക്ക് പ്രചോദനം തന്ന സ്ത്രീകളുടെയും ചിത്രങ്ങൾ പങ്കുവെക്കുന്നു.’ഇവരെ ഭാവിയിൽ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നു’- ഗാഡോട്ട് കുറിച്ചു. ന്യൂസീലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ, വണ്ടർ വുമൺ സംവിധായിക പാറ്റി ജെൻകിസ്, യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്, ഫൈസർ വാക്സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയ കാതറിൻ ജാൻസൺ തിടങ്ങിയവരെയൊക്കെ ഗാഡോട്ട് തിരഞ്ഞെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ഗാൽ ഗാഡോട്ടിൻ്റെ വണ്ടർ വുമൺ 1984 റിലീസായിരുന്നു. 2017ൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ഇത്. ചിത്രത്തിൻ്റെ മൂന്നാം ഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

Story Highlights – Gal Gadot Showers Praise On Shaheen Bagh’s Bilkis Dadi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top