യാക്കോബായ സഭയുടെ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ഇന്നാരംഭിക്കും

യാക്കോബായ സഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ഇന്നാരംഭിക്കും. സഭ തർക്കം നിയമ നിർമാണത്തിലൂടെ പരിഹരിക്കുക, പള്ളി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം.

ഇതേ ആവശ്യം ഉയർത്തി മീനങ്ങാടിയിൽ നിന്ന് ആരംഭിച്ച അവകാശ സംരക്ഷണ യാത്ര കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിച്ചിരുന്നു. സെമിത്തേരി ബില്ലിലൂടെ, മൃതദേഹങ്ങൾ ഇടവകപള്ളിയിൽ സംസ്‌കരിക്കാൻ അവസരം ഒരുക്കിയ മുഖ്യമന്ത്രി, നിയമനിർമാണത്തിനും ആർജവം കാണിക്കുമെന്നാണ് പ്രതീക്ഷ. സഭയെ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുന്ന സമീപനം തുടരുമെന്നുമാണ് യാക്കോബായ സഭയുടെ നിലപാട്.

Story Highlights – indefinite relay Satyagraha movement of the Jacobite Church will begin today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top