സഭാ തർക്കം പരിഹരിക്കുന്നതിന് നിയമനിർമ്മാണം വേണം; സെക്രട്ടറിയേറ്റിനു മുന്നിൽ യാക്കോബായ സഭയുടെ അനിശ്ചിതകാല സത്യാഗ്രഹം

Indefinite Satyagraha Jacobite Church

സഭാ തർക്കം പരിഹരിക്കുന്നതിന് നിയമനിർമ്മാണം ആവശ്യപ്പെട്ട്  യാക്കോബായ സഭ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. സെമിത്തേരി ബിൽ കൊണ്ടു വന്ന സംസ്ഥാന സർക്കാരിന് നിയമ നിർമാണം നടത്താനുള്ള ഇച്ഛാശക്തിയുമുണ്ടെന്ന് സമരം ഉദ്ഘാടനം ചെയ്ത മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. വരുന്ന നിയമ സഭാ സമ്മേളനത്തിൽ നിയമം നിർമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.

Read Also : യാക്കോബായ സഭയുടെ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ഇന്നാരംഭിക്കും

സഭ തർക്കം പ്രത്യേക  നിയമ നിർമാണത്തിലൂടെ പരിഹരിക്കുക, പള്ളികളിൽ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാക്കോബായ സഭ സെക്രട്ടറിയേറ്റിന് മുന്നിൽ അനശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് യാക്കോബായ സഭ നടത്തുന്നത്. ജനങ്ങൾക്ക് നീതി നിഷേധിക്കുമ്പോൾ ജനകീയ സർക്കാർ ഇടപെടണം. കോടതി വിധികളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകില്ലെന്ന് സഭയ്ക്കും സമൂഹത്തിനും അറിയാമെന്ന് സമരം ഉദ്ഘാടനം ചെയ്ത മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

നിയമനിർമാണം ഉണ്ടാകുന്നത് വരെ  സമരം തുടരാനാണ് യാക്കോബായ സഭയുടെ തീരുമാനം. ആർജവമുള്ള മുഖ്യമന്ത്രിയും ഇച്ഛാശക്തിയുള്ള സർക്കാരും ഉണ്ടെന്നും വരുന്ന നിയമ സഭാ സമ്മേളനത്തിൽ നിയമം നിർമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

Story Highlights – Indefinite Satyagraha of the Jacobite Church in front of the Secretariat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top