Advertisement

ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്തി

January 1, 2021
Google News 1 minute Read
wild elephant was rescued from well

ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപെടുത്തി. ഒന്‍പത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷപെടുത്താനായത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ വശങ്ങള്‍ ഇടിച്ച് വഴിയൊരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്. രാവിലെ പതിനൊന്നു മണിക് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്. ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ച ഭയപ്പെടുത്തി കാട്ടിലേക്ക് കയറ്റിവിട്ടു

ആനയുടെ ആരോഗ്യ നില തൃപ്തികരമാണ്. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് ആന കിണറ്റില്‍ വീണത്. കിണറിന് 12 അടിയോളം താഴ്ച്ച ഉണ്ടായിരുന്നു. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചത്. വനഭൂമിയോട് ചേര്‍ന്നാണ് കിണറുള്ളത്, അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ ഏറെ വൈകി. പ്രദേശത്ത് വേലികെട്ടുന്ന ജീവനക്കാരാണ് വ്യാഴാഴ്ച വൈകിട്ട് ആനയെ കിണറ്റില്‍ കണ്ടത്.

Story Highlights – wild elephant was rescued from well

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here