കവി നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു

Neelamperur Madhusoodanan passed away

കവി നീലമ്പേരൂർ മധുസൂദനൻ നായർഅന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മൗസലപർവ്വം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനിൽ നിന്നൊരാൾ തുടങ്ങി പതിനാലു കാവ്യസമാഹാരങ്ങളും കിളിയും മൊഴിയും, അമ്പിളിപ്പൂക്കൾ തുടങ്ങി എട്ടു ബാലസാഹിത്യ കൃതികളും ഉൾപ്പെടെ ഇരുപത്തിയേഴു ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യത്തിൽ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കെ. എൽ. രുഗ്മിണീദേവിയാണ് ഭാര്യ. എം. ദീപുകുമാർ, എം. ഇന്ദുലേഖ എന്നിവരാണ് മക്കൾ.

കവിതയിലൂടെയും സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മികച്ച സംഭാവന നൽകിയ കവിയായിരുന്നു നീലമ്പേരൂർ മധുസൂദനൻ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

Story Highlights – Poet Neelamperur Madhusoodanan Nair has passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top