Advertisement

ബ്രിസ്ബേനിലെ പ്രത്യേക ക്വാറന്റീൻ ഒഴിവാക്കണമെന്ന അഭ്യർത്ഥന; ഇന്ത്യക്ക് തോൽക്കുമെന്ന് പേടിയെന്ന് ബ്രാഡ് ഹാഡിൻ

January 3, 2021
Google News 3 minutes Read
Gabba Australia Brad Haddin

ബ്രിസ്ബേനിലെ പ്രത്യേക ക്വാറൻ്റീൻ ഒഴിവാക്കണമെന്ന ബിസിസിഐയുടെ അഭ്യർത്ഥന തോൽക്കുമെന്ന പേടി മൂലമാണെന്ന് മുൻ ഓസീസ് വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ. ബ്രിസ്ബേനിലെ ഗാബയിൽ ഓസ്ട്രേലിയക്ക് മികച്ച റെക്കോർഡ് ഉണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യ ക്വാറൻ്റീൻ നിബന്ധനകൾ മുൻനിർത്തി അവിടേക്ക് പോവാൻ തയ്യാറാവാത്തതെന്നും ഹാഡിൻ പറഞ്ഞു.

“എന്തുകൊണ്ട് ഇന്ത്യ ഗാബയിലേക്ക് പോകാൻ തയ്യാറാവുന്നില്ല? കാരണം, അവിടെ ഓസ്ട്രേലിയയേ ജയിക്കാറുള്ളൂ. പക്ഷേ, ഒരു ടെസ്റ്റ് മത്സരത്തിൻ്റെ വേദി മാറ്റാനാവില്ല. എന്ത് സംഭവിക്കുമെന്ന കൃത്യമായ ബോധത്തോടെയാണ് നിങ്ങൾ ഓസ്ട്രേലിയയിലേക്ക് വന്നത്. അപിഎലിലും പിന്നീട് ഇവിടെയും ക്വാറൻ്റീനിലായിരുന്നു. അത് നീണ്ട കാലയളവാണ്. പക്ഷേ, ഓസ്ട്രേലിയൻ ടീമും അങ്ങനെ തന്നെയായിരുന്നു. എൻ്റെ അഭിപ്രായത്തിൽ ഗാബയിൽ കളിക്കാതിരിക്കാനുള്ള ഇന്ത്യൻ ടീമിൻ്റെ ശ്രമമാണ് ഇത്.”- ഫോക്സ് ക്രിക്കറ്റിനോട് ഹാഡിൻ പറഞ്ഞു.

Read Also : രോഹിത്, ഗിൽ, പന്ത് എന്നിവർ മൂന്നാം ടെസ്റ്റിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്

അതേസമയം, ബ്രിസ്ബേനിലെ ക്വാറൻ്റീൻ നിബന്ധനകൾ നീക്കണമെന്നാവശ്യപ്പെട്ട ബിസിസിഐയോട് രൂക്ഷമായ ഭാഷയിലാണ് ക്വീൻസ്‌ലാൻഡ് അധികൃതർ പ്രതികരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തേക്ക് വരരുതെന്ന് ക്വീൻസ്‌ലാൻഡ് എംപി റോസ് ബേറ്റ്സ് പറഞ്ഞിരുന്നു.

ബ്രിസ്ബേനിൽ നടക്കുന്ന നാലാം ടെസ്റ്റിനു മുന്നോടിയായി പ്രത്യേക ക്വാറൻ്റീൻ മാനദണ്ഡങ്ങളാണ് ഇന്ത്യൻ ടീമിനു നിർദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി താരങ്ങൾ വിവിധ ബയോ ബബിളുകളിലാണ്. അതുകൊണ്ട് ക്വാറൻ്റീനിൽ ഇളവ് വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

Story Highlights – India Don’t Want To Go To Gabba As No One Wins There Against Australia: Brad Haddin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here