ആനക്കാംപൊയിലില്‍ കിണറ്റിൽ നിന്ന് രക്ഷിച്ച കാട്ടാന ചരിഞ്ഞു

ആനക്കാംപൊയിലില്‍ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. രക്ഷപ്പെടുത്തി കാട്ടിലേയ്ക്ക് അയച്ചെങ്കിലും അവശത കാരണം മടങ്ങാനായില്ല. കാട്ടാന ഇന്നലെ കിണറിന് സമീപം കുഴഞ്ഞു വീണിരുന്നു. വെറ്റിനറി സർജനെത്തി ചികിത്സ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽ ദിവസം കിണറ്റിൽ കിടന്നതാണ് അവശതയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ആനക്കാംപൊയിൽ തൊണ്ണൂറിൽ കാട്ടാനയെ കിണറ്റിൽ വീണനിലയിൽ കണ്ടെത്തിയത്. കിണറിന് 12 അടിയോളം താഴ്ച ഉണ്ടായിരുന്നു. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളത് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ വെല്ലുവിളിയായി. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ആന കിണറ്റില്‍ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്.
Read Also : ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന കുഴഞ്ഞുവീണു
Story Highlights – Elephant, Aanakkampoyil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here