യുപിയിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ സംഭവം; മരണം 23 ആയി

crematorium roof collapse Death

ഉത്തർപ്രദേശിലെ മുറാദ്നഗറിൽ ശ്മശാനത്തിൻ്റെ മേൽക്കൂര തകർന്ന സംഭവത്തിൽ മരണം 23 ആയി. മരണപ്പെട്ടവരിൽ ഏറിയ പങ്കും ആ സമയത്ത് സംസ്കാരം നടക്കുകയായിരുന്ന രാം ധൻ എന്നയാളുടെ ബന്ധുക്കളാണ്. കനത്ത മഴയിൽ നിന്ന് രക്ഷ നേടാനായാണ് ആളുകൾ ശ്മശാനത്തിനു കീഴിൽ നിന്നത്.

Read Also : ഉത്തർപ്രദേശിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് പതിനേഴ് മരണം

20 പേരെ വിവിധ ആശുപത്രികളിലാക്കിയിട്ടുണ്ട്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 38 പേരെ രക്ഷപ്പെടുത്തി. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. രാവിലെ മുതൽ ഉത്തർപ്രദേശിൽ കനത്ത മഴ തുടരുകയാണ്.

Story Highlights – up crematorium roof collapse: Death toll mounts to 23

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top