അനില്‍ പനച്ചൂരാന്റെ സംസ്‌കാരം ഇന്ന് ജന്മനാടായ കായംകുളത്ത്

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ സംസ്‌കാരം ഇന്ന് ജന്മനാടായ കായംകുളത്ത് നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംസ്‌കാരം. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 8.10 നായിരുന്നു അന്ത്യം.

ഇന്നലെ രാവിലെ കായംകുളത്തെ വീട്ടില്‍ നിന്ന് മാവേലിക്കരയിലേക്ക് പോകുംവഴി തലകറങ്ങി വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് രാത്രി 7.20 ന് കിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

Story Highlights – Anil Panachooran’s cremation in his hometown Kayamkulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top