Advertisement

കരിപ്പൂരിൽ വൻ സ്വർണ വേട്ട; സ്വർണം കടത്താൻ ശ്രമിച്ചത് ഈന്തപ്പഴത്തിലും ചോക്ലേറ്റിലും ഒളിപ്പിച്ച്

January 4, 2021
Google News 1 minute Read
karipur gold smuggling through dates

കരിപ്പൂരിൽ വൻ സ്വർണവേട്ട. 1370 ഗ്രാം സ്വർണമാണ് പിടികൂടിയത്.

അനധികൃതമായി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ 1370 ഗ്രാം സ്വർണ്ണമാണ് 8 പേരിൽ നിന്നായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

ഈന്തപ്പഴത്തിന്റെയും ചോക്ലേറ്റിന്റെയുമുള്ളിൽ അതിവിദഗ്ധമായി പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

കർണാടക ശിവമൊഗ്ഗ സ്വദേശി ഷബീർ കാസറഗോഡ് സ്വദേശികളായ അബ്ബാസ്, അസ്‌ലം, മുഹമ്മദ് കുഞ്ഞു, നിഷാജ്, ലത്തീഫ്, ബിലാൽ, വയനാട് സ്വദേശി ബഷീർ
എന്നിവരാണ് സ്വര്ണക്കടതുമായി ബന്ധപ്പെട്ട് പിടിയിലായി.

Story Highlights – karipur gold smuggling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here