Advertisement

നടിയെ ആക്രമിച്ച കേസിലെ പുതിയ പ്രോസിക്യൂട്ടറെ സർക്കാർ തീരുമാനിച്ചു

January 4, 2021
Google News 2 minutes Read
new prosecutor attack actress

നടിയെ ആക്രമിച്ച കേസിലെ പുതിയ പ്രോസിക്യൂട്ടറെ സർക്കാർ തീരുമാനിച്ചു. അഡ്വ. വി എൻ അനിൽകുമാർ കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറാകും. നിയമന ഉത്തരവ് പിന്നീടാകും പുറത്തിറക്കുക. അഡ്വ. എ സുരേശൻ രാജിവെച്ചതിനെ തുടർന്നാണ് നടപടി. വിചാരണക്കോടതി മാറ്റ ആവശ്യം നിരാകരിക്കപ്പെട്ടതിന് പിന്നാലെയാണ് എ സുരേശൻ രാജിവെച്ചത്. പുതിയ നിയമന ഉത്തരവ് കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച കോടതിക്ക് കൈമാറും.

നേരത്തെ വിചാരണാ കോടതി മാറ്റണമെന്ന സർക്കാരിന്റെയും ആക്രമണത്തിനിരയായ നടിയുടേയും ഹർജി ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു.

Story Highlights – The government has appointed a new prosecutor in the case of the attack on the actress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here