ഉത്തർപ്രദേശിൽ ശ്മശാനം തകർന്നുണ്ടായ അപകടം; നാലു പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശ്മശാനം തകർന്നുണ്ടായ അപകടത്തിൽ നാലു പേർ അറസ്റ്റിൽ. കോൺട്രാക്ടർ ഉൾപ്പെടെ നാലു പേരാണ് അറസ്റ്റിലായത്. 24 മരിച്ച സംഭവത്തിൽ ഇന്നലെ ജൂനിയർ എഞ്ചിനിയർ ഉൾപ്പടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അപകടത്തെ തുടർന്ന് 25 പേർ മരിക്കുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ 15 പേർ ഗാസിയാബാദിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി മൂന്നാം തീയതി ഗാസിയാബാദിലെ മുറാദ് നഗറിലുള്ള ജയ്‌റാം എന്നയാളുടെ സംസ്‌കാരത്തിൽ പങ്കെടുക്കാനെത്തിയ ആളുകളുടെ മേലെ മേൽക്കൂര തകർന്ന് വീണത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർ, എഡിജിപി എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്.

Story Highlights – Cemetery collapse in Uttar Pradesh; Four people were arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top