Advertisement

കലാമണ്ഡലം ഹൈദരാലിയുടെ ഓർമകൾക്ക് 14 വയസ്

January 5, 2021
Google News 2 minutes Read

കഥകളി സംഗീതത്തിലെ അതികായനായിരുന്ന കലാ മണ്ഡലം ഹൈദരാലിയുടെ ഓർമകൾക്ക് ഇന്ന് 14 വയസ്. ജാതി- മത- വർണ വിവേചനങ്ങൾക്ക് അതീതമാണ് കലയെന്ന് തെളിയിച്ച കലാകാരൻ.

കലയ്ക്ക് ജാതിയോ മതമോ ഇല്ലെന്നും സ്‌നേഹമാണ് കലയെന്നും തെളിയിച്ച കലാകാരൻ. കഥകളി സംഗീതത്തിൽ ഗാനാലാപന ശൈലി കൊണ്ടും ഉച്ചാരണ സ്ഫുടതകൊണ്ടും വേറിട്ടുനിന്നു കലാമണ്ഡലം ഹൈദരലി. മനോധർമ്മനുസരിച്ച് പാടി കഥകളി സംഗീതത്തെ മറ്റൊരു തലത്തിലെത്തിച്ച പാട്ടുകാരൻ. ഹൈദരാലിയാണ് പാടുന്നതെങ്കിൽ അരങ്ങിലുള്ള വേഷക്കാരുടെ പ്രകടനം ഒന്ന് വേറെതന്നെയായിരുന്നു. അരങ്ങിലെ ഇതിഹാസ കലാകാരന്മാർ പോലും തങ്ങൾ അരങ്ങിലുള്ളപ്പോൾ ഹൈദരലി പാടണമെന്ന് ആഗ്രഹിച്ചിരുന്നു. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു വന്ന കലാകാരനായിരുന്നു ഹൈദരാലി.

ഒരു മുസ്ലിംബാലൻ കഥകളി സംഗീതം പഠിക്കാൻ കലാമണ്ഡലത്തിലെത്തിയത് മുസ്ലിം സമുദായത്തിൽ പോലും അലോരസമുണ്ടാക്കി. സഹപാഠികൾ ജാതി-മത വേലിക്കെട്ടുകൾ തീർത്ത് അകറ്റി നിർത്തിയപ്പോഴും ഗുരുവായ നീലകണ്ഠൻ നമ്പീശൻ ഹൈദരാലിയുടെ ആലാപന മികവ് തിരിച്ചറിയുകയായിരുന്നു. പഠനത്തിന് ശേഷവും ഹൈദരാലിയ്ക്ക് മുന്നിലെ തടസങ്ങൾ തുടർന്നു. കഥകളി അവതരിപ്പിക്കുന്നത് ക്ഷേത്രങ്ങളിലാണെന്നായിരുന്നു പ്രധാന പ്രശ്‌നം. ഫാക്ട് കഥകളി സ്‌കൂളിൽ ഹൈദരാലിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. എന്നാൽ, യാഥാസ്ഥിതികർ അപ്പോഴും കലാമണ്ഡലം ഹൈദരലി എന്ന കലാകാരനെ അംഗീകരിക്കാൻ തയാറായില്ല. 1988ൽ ഹരിപ്പാടിനടുത്ത് തലത്തോട്ട ശിവക്ഷേത്രത്തിൽ പാടാനെത്തിയ ഹൈദരലിയെ ഒരു വിഭാഗം അതിന് അനുവദിച്ചില്ല. അഹിന്ദുവിനെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു വാദം. ഇതിനെതിരെ മറ്റൊരു വിഭാഗവും രംഗത്തെത്തി. ഒടുവിൽ ക്ഷേത്ര മതിൽ പൊളിച്ച് അദ്ദേഹത്തിന് വേദിയൊരുക്കുകയായിരുന്നു.

2006 ജനുവരി 5ന് ഒരു കാർ അപകടത്തിൽ കലാമണ്ഡലം ഹൈദരലി അകാലത്തിൽ പൊലിഞ്ഞു പോയപ്പോൾ മലയാളത്തിന് നഷ്ടമായത് സാമ്പ്രദായതകളുടെ എല്ലാവേലിക്കെട്ടുകളും മീതെ കലയെ പ്രതിഷ്ഠിച്ച ഒരു കലാകാരനെയാണ്. 59-ാം വയസിലെ ആ അപ്രതീക്ഷിത വിയോഗം മലയാള കലാലോകത്തിന് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

Story Highlights – 14 years to the memory of Kalamandalam Hyderali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here