പോത്തൻകോട് മധ്യവയസ്‌കന്റെ കൊലപാതകം : സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്

pothencode murder cctv visuals

പോത്തൻകോട് മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. റോഡരികിൽ വീണു കിടന്ന രാധാകൃഷ്ണനെ പ്രതികൾ പല തവണ വെട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

പോത്തൻകോട് പന്തലക്കോട് ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരൻ പോത്തൻകോട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് രാധാകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്താണ് വെട്ടിയതെന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാധാകൃഷ്ണൻ പൊലീസിനോട് പറഞ്ഞിരുന്നു.

പ്രതികളായ അനിൽ, കുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Story Highlights – pothencode murder cctv visuals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top