കണ്ടെയ്ൻമെന്റ് സോണുകളിൽ പോളിയോ വാക്സിൻ വിതരണം ഉടനില്ല

സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിൽ പോളിയോ വാക്സിൻ വിതരണം ഉടനില്ല. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി.
കൊവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് ഫലം നെഗറ്റീവ് ആയി നാല് ആഴ്ചക്ക് ശേഷം തുള്ളി മരുന്ന് നൽകിയാൽ മതിയെന്ന് മാർഗനിർദേശത്തിൽ പറയുന്നു. കൊവിഡ് നീരീക്ഷണത്തിലുള്ള വ്യക്തികളുള്ള വീട്ടിലെ കുട്ടിക്ക് നീരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം വാക്സിൻ നൽകാം. കൊവിഡ് പോസിറ്റിവ് ആയ ആളുകളുള്ള വീട്ടിലെ കുട്ടിക്ക് പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസത്തിന് ശേഷം തുള്ളി മരുന്ന് നൽകാമെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
Story Highlights – polio vaccination
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News