Advertisement

കെകെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെതിരായ ഹർജിയിൽ വിധി ഇന്ന്

January 6, 2021
Google News 2 minutes Read
KK Maheshans Vellapally Natesan

കെകെ മഹേശൻ്റെ ആത്മഹത്യയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സഹായി അശോകൻ, തുഷാർ വെള്ളാപളളി എന്നിവർക്കെതിരെ മഹേശൻ്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തണമെന്ന് കാട്ടിയാണ് ഉഷാദേവി ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ 29 ന് കേസ് പരിഗണിച്ച കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.

Read Also : എസ്.എൻ.ഡി.പി.യോഗത്തെയും തന്നെയും തകർക്കാൻ കോടതിയുടെ പേരിൽ പോലും വ്യാജവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

നേരത്തെ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർക്കെതിരെ പുതിയ എഫ്ഐആർ ഇടണമെന്ന് മാരാരിക്കുളം പൊലീസിനോട് കോടതി നിർദേശിച്ചിരുന്നെങ്കിലും ഒരു കേസിൽ രണ്ട് എഫ്ഐആറും രണ്ട് അന്വേഷണണവും പ്രായോഗികമല്ലന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. നിലവിൽ ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്. എന്നാൽ മരണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്താതെ വന്നതോടെയാണ് മഹേശൻ്റെ ഭാര്യ കോടതിയെ സമീപിച്ചത്.

Story Highlights – KK Maheshans suicide; Judgment of the petition against Vellapally Natesan today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here