മതപരിവർത്തന നിരോധന നിയമം സുപ്രിം കോടതി പരിശോധിക്കുന്നു; യുപി, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് നോട്ടീസ്

നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം സുപ്രിം കോടതി പരിശോധിക്കുന്നു. ഇക്കാര്യത്തിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. മതപരിവർത്തന നിരോധന നിയമങ്ങളുടെ സാധുതയാണ് കോടതി പരിശോധിക്കുന്നത്.
Read Also : മതപരിവർത്തന നിരോധന ബില്ലുമായി മധ്യപ്രദേശ്; നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ്
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. അഭിഭാഷകൻ വിശാൽ താക്കറെയും മാധ്യമപ്രവർത്തകൻ ടീസ്റ്റ സെറ്റൽവാദിൻ്റെ എൻജിഓ ‘സിറ്റിസൻസ് ഫോർ ജസ്റ്റിസ് ആൻറ് പീസു’മാണ് ഹർജികൾ സമർപ്പിച്ചത്. ആദ്യ ഹർജികൾ പരിഗണിക്കാൻ മടിച്ച കോടതി എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് ആരാഞ്ഞു. ഒന്നിലധികം സംസ്ഥാനങ്ങൾ സമാനനിയമനിർമ്മാണം നടത്തിയതിനാൽ സുപ്രിം കോടതി തന്നെ ഇക്കാര്യം പരിശോധിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സി യു സിങ് വാദിച്ചു. തുടർന്നാണ് കോടതി ഹരിജി പരിഗണിച്ചത്.
നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് ഹർജിക്കാർ വാദിച്ചു. ആളുകളെ ഉപദ്രവിക്കാനും മിശ്രവിവാഹം തടസ്സപ്പെടുത്താനും നിയമം ഉപയോഗിക്കുന്നു എന്നും ഇവർ വാദിച്ചു.
Story Highlights – Supreme Court accepts pleas challenging love jihad laws
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here