ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വധഭീഷണി

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വധഭീഷണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഭീഷണിക്കത്ത് അയയ്ക്കുകയായിരുന്നു. എ. കെ 47 തോക്കുകളും സെമി ഓട്ടോമാറ്റിക് തോക്കും ഉപയോഗിച്ച് മുഖ്യമന്ത്രിയെ വധിക്കാൻ തയ്യാറായി നിൽക്കുന്നവരുണ്ടെന്നായിരുന്നു സന്ദേശം. വധഭീഷണിക്ക് പിന്നാലെ നവീൻ പട്നായിക്കിന്റെ സുരക്ഷ വർധിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഭീഷണിക്കത്ത് എത്തിയത്. പ്രൊഫഷനൽ കുറ്റവാളികളായ കൊലയാളികൾ ഏതു നിമിഷവും മുഖ്യമന്ത്രിയെ ആക്രമിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന് കത്തിൽ പറയുന്നു. കൊലയാളികൾ പട്നായിക്കിനെ നിരന്തരം പിന്തുടരുന്നുണ്ട്. സൂത്രധാരൻ താമസിക്കുന്നത് നാഗ്പൂരിലാണ്. കൊല്ലാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ വാങ്ങിയത് ഒഡീഷയിൽ നിന്നാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Story Highlights – Naveen Patnaik Gets Letter Claiming Contract Killers Out To Kill Him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here