Advertisement

‌നയപ്രഖ്യാപന പ്രസം​ഗത്തിനിടെ സഭാ കവാടത്തിലേയ്ക്ക് തള്ളിക്കയറാൻ യുവമോർച്ച പ്രവർത്തകരുടെ ശ്രമം

January 8, 2021
Google News 1 minute Read

​ഗവർണറുടെ ​‌നയപ്രഖ്യാപന പ്രസം​ഗത്തിനിടെ സഭാ കവാടത്തിലേയ്ക്ക് തള്ളിക്കയറാൻ യുവമോർച്ച പ്രവർത്തകരുടെ ശ്രമം. സഭാ ഗേറ്റിലേക്ക് അപ്രതീക്ഷിതമായാണ് യുവമോർച്ച പ്രവർത്തകരെത്തിയത്. ​ഗേറ്റിന് മുന്നിൽ‌ പ്രവർത്തകരെ പൊലീസ് തടയുകയും ചെറിയ രീതിയിൽ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. തുടർന്ന് പ്രവർത്തകരെ ‌പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകരെത്തിയത്. പ്രതിഷേധത്തെ തുടർന്ന് സഭക്ക് മുന്നിൽ സുരക്ഷ വർധിപ്പിച്ചു.

അതിനിടെ ​ഗവർണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിച്ചു. ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തി. ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ​ഗവർണർ നയപ്രഖ്യാപനം തുടർന്നതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി നിയമസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പി. സി ജോർജ് എംഎൽഎയും പ്രതിപക്ഷത്തിനൊപ്പം സഭ ബ​ഹിഷ്കരിച്ചു. ഇതിനിടെ ബിജെപി എംഎൽഎ ഒ. രാജ​ഗോപാൽ സഭയിൽ തുടർന്നു.

Story Highlights – Legislative assembly, yuvamorcha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here