പക്ഷിപ്പനി; സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമെന്ന് ഐക്യ താറാവ് കർഷക സംഘം

bird flu compensation inadequate

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമെന്ന് ഐക്യ താറാവ് കർഷക സംഘം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. കൂടാതെ വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യതയുള്ളതിനാൽ രോഗ ബാധിത പ്രദേശങ്ങളൊഴികെയുള്ള മേഖലകളിലെ പക്ഷികളെ സംരക്ഷിക്കാൻ സർക്കാർ സഹായം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

Read Also : പക്ഷിപ്പനി; കേന്ദ്ര സംഘം പരിശോധന ആരംഭിച്ചു

2014 ൽ പക്ഷിപ്പനിയുണ്ടായപ്പോൾ സർക്കാർ പ്രഖ്യാപിച്ച അതേ തുകയാണ് ഇപ്പോഴും നഷ്ടപരിഹാരമായി നൽകുന്നതെന്നാണ് കർഷകരുടെ ആക്ഷേപം. 2014 ൽ ഒരു താറാവ് കുഞ്ഞിന് 18 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 23 രൂപയായി വർദ്ധിച്ചു. കൂടാതെ താറാവിനെ സംരക്ഷിക്കുന്ന തൊഴിലാളിക്ക് കൂലി 500 ൽ നിന്ന് 1000 ആയി. തീറ്റ സാധനങ്ങൾക്കും വില കൂടി. ഈ സാഹചര്യത്തിൽ നഷ്ട പരിഹാര തുക വർദ്ധിപ്പിക്കാതെ കർഷകർക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് ഐക്യ താറാവ് കർഷക സംഘം പറയുന്നത്

2014 ന് ശേഷം ഓരോ തവണയും ഭീമമായ നഷ്ടമാണ് താറാവ് കർഷകർ നേരിടുന്നത്. ഈസ്റ്റർ, ക്രിസ്മസ് സമയത്തെ വിപണി ലക്ഷ്യമിട്ട് വളർത്തുന്ന താറാവുകൾ ചത്തൊടുങ്ങുതിനാൽ കർഷകർ പലരും കടക്കെണിയിലാണ്

നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്ന് കാട്ടി വീണ്ടും സർക്കാരിനെ സമീപിക്കാനാണ് കർഷകരുടെ തീരുമാനം. കൂടാതെ രോഗം ബാധിച്ച മേഖലകൾക്ക് പുറത്തുള്ള താറാവുകളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനം ഒരുക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കും.

Story Highlights – bird flu farmers says compensation announced by government is inadequate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top