Advertisement

നിയമസഭാ തെരഞ്ഞെടുപ്പിലും കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാൻ സൗകര്യം

January 9, 2021
Google News 2 minutes Read
covid patients vote elections

നിയമസഭാ തെരഞ്ഞെടുപ്പിലും കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാൻ സൗകര്യം. തപാൽ വോട്ടോ പിപി ഇ കിറ്റു ധരിച്ചുള്ള വോട്ടോ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഒരുക്കുക. 80 വയസിനു മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ടിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് വിശദമായ കർമപദ്ധതി തയാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. തപാൽ വോട്ടുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ പ്രത്യേകം മാർഗനിർദ്ദേശം പറത്തിറക്കി. രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടർമാരും പാലിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതും തപാൽ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

Read Also : കൊവിഡ് വാക്‌സിന്‍ വിതരണം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

കൊവിഡ് രോഗികൾക്ക് പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനും തപാൽ വോട്ട് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും. 80 വയസിനു മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട് തിരഞ്ഞെടുക്കാം. ഈ വിഭാഗങ്ങളിൽപ്പെട്ടവർ തപാൽ വോട്ടിനായി തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ പൂർണ മേൽവിലാസത്തോടെ അതത് വരണാധികാരികൾക്ക് അപേക്ഷ നൽകണം. ഇതനുസരിച്ച് തപാൽ വോട്ട് അനുവദിക്കും. തപാൽ വോട്ടിന്റെ വിതരണം, ശേഖരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാം റാം മീണ പറഞ്ഞു.

Story Highlights – covid patients can vote in assembly elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here