അങ്കമാലിയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

എറണാകുളം അങ്കമാലിയിൽ അഞ്ച് മാസം പ്രായമുള്ള ആൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൂക്കന്നൂരിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആഴകം സെന്റ് മേരീസ് യാക്കോബായ ഹെർമോൺ പള്ളിയുടെ വരാന്തയിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കരച്ചിൽ കേട്ട് നാട്ടുകാർ നോക്കുമ്പോൾ പാലും കുപ്പിയും കയ്യിൽ പിടിച്ച് തുണിയിൽ പൊതിഞ്ഞ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി ആളുകൾ പള്ളി പരിസരത്ത് തടിച്ചുകൂടി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights – Five month old baby

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top