Advertisement

അൻപതോളം യാത്രക്കാരുമായി വിമാനം കാണാതായി

January 9, 2021
Google News 2 minutes Read
Indonesia flight goes missing with 50 on board

ഇന്തോനേഷ്യയിലെ ജക്കാർത്തിൽ നിന്നും പറന്നുപൊങ്ങിയ വിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അൽപ നേരത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. അൻപതോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറിൽ നിന്ന് വിമാനം കാണാതായത്. 27 വർഷം പഴക്കമുള്ള ബോയിം​ഗ് 737-500 വിമാനമാണ് എസ്ജെ182.

വിമാനത്തിന് സംഭവിച്ചതെന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിമാനത്തിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Story Highlights – Indonesia flight goes missing with 50 on board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here