സിറാജിനെതിരെ വീണ്ടും അധിക്ഷേപം; കാണികളെ ഗ്രൗണ്ടിൽ നിന്ന് നീക്കം ചെയ്ത് പൊലീസ്

fans abused mohammed siraj

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെതിരെ വീണ്ടും ഓസീസ് കാണികൾ. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെ സിറാജിനെ പ്രകോപിപ്പിച്ച ഒരു കൂട്ടം യുവാക്കളെ പൊലീസ് ഇടപെട്ട് ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി. കാണികൾക്കെതിരെ മാച്ച് ഒഫീഷ്യലുകളോട് സിറാജ് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഇടപെട്ടത്.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെയായിരുന്നു സംഭവം. 86ആം ഓവർ പൂർത്തിയാക്കി ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാനെത്തിയ സിറാജാണ് അമ്പയർമാരോട് പരാതിപ്പെട്ടത്. ഓവറിലെ അവസാന രണ്ട് പന്തുകളിൽ സിറാജിനെ കാമറൂൺ ഗ്രീൻ സിക്സർ അടിച്ചിരുന്നു.

Read Also : സിഡ്നി ടെസ്റ്റ്: സ്മിത്ത് 58 നോട്ടൗട്ട്; ഓസ്ട്രേലിയ ശക്തമായ നിലയിൽ

ഇന്നലെയും സിറാജിനെതിരെ ഓസീസ് കാണികൾ രംഗത്തെത്തിയിരുന്നു. കാണികൾ സിറാജിനെയും ബുംറയെയും വംശീയാധിക്ഷേപം നടത്തി എന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് ഇന്ത്യ സംഭവത്തിൽ മാച്ച് റഫറിക്ക് പരാതി നൽകി.

അതേസമയം, മത്സരത്തിൽ ഓസ്ട്രേലിയയുടെ ലീഡ് 400 കടന്നു. നിലവിൽ 406 റൺസ് ലീഡാണ് ആതിഥേയർക്ക് ഉള്ളത്. ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 312 എന്ന നിലയിലാണ്. കാമറൂൺ ഗ്രീൻ (84), സ്റ്റീവ് സ്മിത്ത് (81), മാർനസ് ലബുഷെയ്ൻ (73) എന്നിവർ ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങി.

Story Highlights – fans abused mohammed siraj

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top