പ്രാദേശിക റേഡിയോ നിലയങ്ങള്‍ ലയിപ്പിക്കാനുള്ള തീരുമാനവുമായി പ്രസാര്‍ ഭാരതി

പ്രാദേശിക റേഡിയോ നിലയങ്ങള്‍ക്ക് താഴിടാനുള്ള തീരുമാനത്തില്‍ ഉറച്ച് പ്രസാര്‍ ഭാരതി.
പ്രാദേശിക കേന്ദ്രങ്ങള്‍ ലയിപ്പിക്കും.
വാർത്തകൾ മാത്രമല്ല പ്രാദേശിക കേന്ദ്രങ്ങളുടെ മറ്റ് വിഭവങ്ങളും ഇനി കേന്ദ്രീകൃത സംവിധാനത്തിൽ നിന്നാകും റെക്കോർഡ് ചെയ്യപ്പെടുന്നതും പ്രക്ഷേപണം നടത്തുന്നതും. കേരളത്തിലേത് അടക്കം പ്രാദേശിക നിലയങ്ങൾ ലയിപ്പിയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
സംസ്ഥാന തലസ്ഥാനങ്ങളിലെ നിലയങ്ങൾ മാത്രമാവും പൂർണ രൂപത്തിൽ പ്രവർത്തിക്കുക. കേരളത്തിൽ ആകാശവാണി കേരളം, മലയാളം, റെയിൻബോ എന്നിങ്ങനെ മൂന്നാക്കി റേഡിയോ പ്രക്ഷേപണം ചുരുക്കും. പ്രാദേശിക നിലയങ്ങളെ ഒഴിവാക്കി ഒറ്റ ബ്രാൻഡാക്കി മാർക്കറ്റ് ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണ് ആകാശവാണിയുടെ ശ്രമം.
80 ശതമാനം തസ്‌തികകളും ആകാശവാണിയിൽ ഇപ്പോൾ ഒഴിഞ്ഞ് കിടക്കുകയാണ്. റിലേ സ്‌റ്റേഷനാകുമ്പോൾ പുതിയ നിയമനം വേണ്ട എന്നതും പ്രാദേശിക നിലയങ്ങൾ അടയ്ക്കുന്നതിന്റെ നേട്ടമായി പ്രസാർ ഭാരതികരുതുന്നു. വൈകിട്ടുള്ള കൃഷി പരിപാടി അടക്കം അതത് സംസ്ഥാന തലസ്ഥാനത്തെ റേഡിയോ കേന്ദ്രങ്ങൾ റെക്കോർഡ് ചെയ്ത് അയച്ചു കൊടുക്കും. പ്രാദേശിക കേന്ദ്രങ്ങൾ കേന്ദ്രികൃത സംവിധാനമായി മാറേണ്ടത് ആകാശവാണിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്നാണ് പ്രസാർ ഭാരതി ബോർഡിന്റെ നിലപാട്.
Story Highlights – prasar bharati, radio
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here