കിരൺ ബേദിയെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധർണ

ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയുടെ നേതൃത്വത്തിൽ ധർണ. രാജ് നിവാസിന് സമീപമാണ് ധർണ നടക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡെമോക്രാറ്റിക് സെക്കുലറിന്റെ നേതൃത്വത്തിലുള്ള ധർണ മൂന്നാം ദിവസത്തിലേക്ക് കടന്നു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ കിരൺ ബേദി അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും ഭരണകക്ഷിയിലെ ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെയുള്ളവർ ധർണയിൽ പങ്കെടുക്കുന്നുണ്ട്. ‘കോർപ്പറേറ്റ് മോദി പുറത്തുപോകുക, കിരൺ ബേദിയെ തിരിച്ചുവിളിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ധർണ.

Story Highlights – Puducherry Chief Minister’s Protest Enters Third Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top