സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷനുള്ള 133 കേന്ദ്രങ്ങളുടെ പട്ടികയായി

സംസ്ഥാനത്ത്കൊവിഡ് വാക്‌സിനേഷനുള്ള 133 കേന്ദ്രങ്ങളുടെ പട്ടികയായി. എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും.എറണാകുളം ജില്ലാ ആശുപത്രിയിലും പാറശാല താലൂക്ക് ആശുപത്രിക്കും ലോഞ്ചിംഗ് ദിനത്തിൽ ടുവേ കമ്മ്യൂണിക്കേഷൻ സംവിധാനം ഒരുക്കും. 133 കേന്ദ്രങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമാക്കാൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നിർദേശം നൽകി.

എറണാകുളത്താണ് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ. പന്ത്രണ്ട് കേന്ദ്രങ്ങളാണ് എറണാകുളത്ത് സജ്ജീകരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും മറ്റ് ജില്ലകളിൽ ഒൻപത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ വീതവുമാണ് സജ്ജമാക്കുന്നത്. 133 കേന്ദ്രങ്ങളിലും കൊവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. എറണാകുളം ജില്ലാ ആശുപത്രിയിലും, പാറശാല താലൂക്ക് ആശുപത്രിയിലും ലോഞ്ചിംഗ് ദിനത്തിൽ ടൂവേ കമ്മ്യൂണിക്കേഷന് സൗകര്യമുണ്ടാകും.

സർക്കാർ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള വിവിധ ആശുപത്രികൾ ഒപ്പം ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉൾപ്പെടുത്തിയിട്ടുണ്ട്.ദിവസം ഒരു കേന്ദ്രത്തിൽ നിന്ന് 100 പേർക്ക് വാക്‌സിൻ നൽകും.വാക്സിൻ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ്കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവയുണ്ടാകും. സംസ്ഥാനത്ത് വാക്‌സിനേഷനായി ഇതുവരെ 3,59,549 പേരാണ്രജിസ്റ്റർ ചെയ്തത്.

Story Highlights – covid vaccination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top