Advertisement

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക; വീണ്ടും വിവാദം

January 11, 2021
Google News 1 minute Read

ജയ് ശ്രീറാം ബാനർ വിവാദത്തിന് പുറകേ പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക ചാർത്തിയത് വിവാദത്തിൽ. നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക ശ്രദ്ധയിൽ പെട്ടത്.

ഗാന്ധി പ്രതിമയുടെ കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു ബിജെപിയുടെ കൊടി. സംഭവം വിവാദമായതോടെ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ രംഗത്തെത്തി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിമയ്ക്ക് ചുറ്റും സമര വലയം തീർത്തും ഗാന്ധിക്ക് പൂമാലയിട്ടും ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധിച്ചു. സംഭവവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതികരണം.

ഗാന്ധിയുടെ കഴുത്തിൽ ബിജെപി കൊടി കെട്ടിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

Story Highlights – Palakad corporation, BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here