നടിയെ ആക്രമിച്ച കേസ്; വിചാരണ പുനരാരംഭിക്കും

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിചാരണ പുനരാരംഭിക്കും. കേസിൽ പുതിയ പ്രോസിക്യൂട്ടർ തുമതലയേറ്റ ശേഷം ആദ്യമായാണ് കേസ് കോടതി പരിഗണിക്കുന്നത്. അതോടൊപ്പം കേസിലെ രണ്ട് പ്രതികളുടെ ജാമ്യവും ഇന്ന് കോടതി പരിഗണിക്കും. എന്നാൽ, ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായെതിർക്കും.

കേസിൽ വിചാരണ നടപടികൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് 2019ൽ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. നിരവധി ആളുകളുടെ വിചാരണ പൂർത്തിയാക്കാനുള്ളതിനാൽ കേസിൽ എത്രനാൾ കൂടെ വിചാരണ നടപടികൾക്ക് വേണ്ടിവരുമെന്ന കാര്യവും പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ധരിപ്പിക്കും.

Story Highlights – Case of assault on actress; The trial will resume

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top