Advertisement

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഈ മാസം 22 ന് പിരിയും

January 11, 2021
Google News 1 minute Read

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. സഭ സമ്മേളനം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 22 ന് പിരിയും. സ്പീക്കറെ നീക്കണമെന്ന പ്രമേയം 21 ന് പരിഗണിക്കും. കാര്യോപദേശക സമിതി യോഗത്തിന്റേതാണ് തീരുമാനം.

സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ നോട്ടീസ് 21 ന് ഉച്ചയ്ക്കുശേഷമാണ് ചര്‍ച്ച ചെയ്യുക. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ നിരവധി ആരോപണങ്ങളുണ്ട് അതിനാല്‍ സ്പീക്കറെ മാറ്റിനിര്‍ത്തണമെന്നാണ് യുഡിഎഫിന്റെ നോട്ടീസ്. ഈ മാസം 28 വരെ സഭ സമ്മേളനം ചേരാനായിരുന്നു നേരത്തെ തീരുമാനമെടുത്തത്. എന്നാല്‍ കൊവിഡ് കണക്കിലെടുത്താണ് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് മുഖ്യമന്ത്രി തന്നെ കാര്യോപദേശക സമിതിയോട് ആവശ്യപ്പെട്ടത്. പ്രതിപക്ഷവും ഇതിനെ അനുകൂലിച്ചു.

Story Highlights – Legislative Assembly cut short

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here