പി.എം കിസാൻ പദ്ധതി; 1364 കോടി രൂപ അനർഹരായവർക്ക് വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ

പി.എം. കിസാൻ പദ്ധതിയിൽനിന്ന് 1364 കോടി രൂപ അനർഹരായവർക്ക് വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ. ആദായനികുതി അടയ്ക്കുന്നവരും സാമ്പത്തികസഹായം അർഹിക്കാത്തവരുമായ 20.48 ലക്ഷം ആളുകളിലേക്ക് ധനസഹായം ലഭിച്ചതായും വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ സർക്കാർ വ്യക്തമാക്കി. ‘കോമൺവെൽത്ത് ഹ്യൂമൺറൈറ്റ്സ് ഇനീഷ്യേറ്റീവ്സി’ലെ വെങ്കിടേശ് നായക്കിനാണ് കൃഷിമന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്.

രണ്ട് ഹെക്ടർവരെ കൃഷിഭൂമിയുള്ള ഇടത്തരം, ചെറുകിട ഇടത്തരം കൃഷിക്കാർക്ക് വർഷത്തിൽ 6000 രൂപ നൽകുന്നതാണ് പദ്ധതി. 2019-ലാണ് പി.എം. കിസാൻ പദ്ധതിയിലൂടെ വർഷത്തിൽ മൂന്നു ഗഡുക്കളായി 6000 രൂപ നൽകുന്ന ആളുകളിലേക്ക് എത്തിക്കുന്നത്.

അതേസമയം, അനർഹരായ 20.48 ലക്ഷം ആളുകളിലേക്കd ധനസഹായം എത്തിയതിൽ പഞ്ചാബ്, അസം, മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി. എന്നിവിടങ്ങളിലുള്ളവരാണ്. പഞ്ചാബിലെ 4.74 ലക്ഷവും അസമിലെ 3.45 ലക്ഷവും മഹാരാഷ്ട്രയിലെ 2.86 ലക്ഷവും പേർക്ക് അനർഹമായി സഹായം ലഭിച്ചു.

Story Highlights – PM Kisan Project; The central government has disbursed Rs 1364 crore to the ineligible

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top