Advertisement

ഇന്ന് വിവേകാനന്ദ ജയന്തി

January 12, 2021
Google News 1 minute Read

ഇന്ന് വിവേകാനന്ദ ജയന്തി. ദേശീയ യുവജന ദിനമായിട്ടാണ് ഈ ദിവസം ആചരിക്കുന്നത്. മാനവ ചിന്തയെ ആകമാനം പ്രചോദിപ്പിച്ച വിവേകാനന്ദ ചിന്തകൾ ഇന്നും പ്രസക്തമാണ്.

ആദർശം സ്വന്തം ജീവിതത്തിലൂടെ പകർന്നു കാണിച്ച മഹത് വ്യക്തി. 1984 മുതലാണ് സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കാൻ തുടങ്ങിയത്. വിവേകാനന്ദന്റെ തത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് എക്കാലവും പ്രചോദനമാകുന്നു. 1893ൽ ചിക്കാഗോയിൽ നടന്ന മതപാർലമെന്റിനെ അഭിസംബോധന ചെയ്ത് വിവികാനന്ദൻ നടത്തിയ പ്രസംഗം ചരിത്രത്തിൽ ഇടം നേടി. നിസ്വരായ സഹ ജീവികളെയോർത്ത് കണ്ണീര് ഒഴുക്കിയ മനുഷ്യ സ്‌നേഹി. സിസംഗ മനസുകളോടെ ഉണർന്നെഴുന്നേൽക്കാൻ കൽപ്പിച്ച വിപ്ലവകാരി. വിശപ്പിന്റെ വിലയറിഞ്ഞ പ്രായോഗിക വേദാന്തി. കവി, കാൽപനികൻ, കർമയോഗി… കേവലം വാക്കുകൾ കൊണ്ടുള്ള വിശേഷണങ്ങൾക്ക് അതീതനാണ് സ്വാമി വിവേകാനന്ദൻ. സാമ്പത്തിക സാമൂഹ്യ നീതിയ്ക്കും സമത്വത്തിനും തുല്യ അവസരങ്ങൾക്കും നിർണായക പ്രാധാന്യം കൽപ്പിച്ച ഉൽപദിഷ്ണു. ഉള്ളവനും ഇല്ലാത്തവനും തമ്മിലിള്ള അസമത്വം നിയന്ത്രിച്ചാൽ മാത്രമേ സാധാരണക്കാരായ ബഹു ഭൂരിഭാഗം ജനങ്ങളിലും ശുഭ പ്രതീക്ഷ പകരാനാകുവെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ നിഗമനം. ഇന്ത്യയ്ക്ക് മാത്രമല്ല, ലോക ജനതയോട് അദ്ദേഹം പറഞ്ഞതെല്ലാം ഉദാത്ത ജീവിത ദർശനങ്ങളായിരുന്നുവെന്ന് നിസംശയം പറയാം…

Story Highlights – swami vivekananda jayanthi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here