മാസ്ക് ധരിക്കാൻ വിസമ്മതിച്ചു; നടൻ ബ്രൂസ് വില്ലിസിനെ ഫാർമസിയിൽ നിന്ന് പുറത്താക്കി

Bruce Willis wear mask

മാസ്ക് ധരിക്കാത്തതിനെ തുടർന്ന് പ്രശസ്ത ഹോളിവുഡ് നടൻ ബ്രൂസ് വില്ലിസിനെ ഫാർമസിയിൽ നിന്ന് പുറത്താക്കി. ലോസ് ആഞ്ചലസിലെ ഒരു ഫാർമസിയിൽ നിന്നാണ് താരത്തെ പുറത്താക്കിയത്. മാസ്ക് അണിയാതെ കടയ്ക്കുള്ളിൽ കയറിയ താരത്തെക്കണ്ട് ആളുകൾ അസ്വസ്ഥരാവുകയും കട ഉടമയോട് പരാതിപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് തരത്തെ പുറത്താക്കിയത്.

കഴുത്തിൽ ഒരു തൂവാല അണിഞ്ഞുകൊണ്ടാണ് 65 വയസ്സുകാരനായ ബ്രൂസ് ഫാർമസിയിലേക്ക് കയറിയത്. ആ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കാമായിരുന്നു എന്ന് ആളുകൾ പറഞ്ഞു. അതിനു തയ്യാറാവാതിരുന്നതോടെയാണ് താരത്തോട് പുറത്തുപോകാൻ കട ഉടമകൾ ആവശ്യപ്പെട്ടത്.

Story Highlights – Bruce Willis asked to leave store for ‘refusing’ to wear a mask

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top