Advertisement

മലബാർ ദേവസ്വം ബോർഡ്; ക്ഷേത്രജീവനക്കാരുടെ ശമ്പള കുടിശിക വിതരണം ചെയ്യാൻ നടപടിയായതായി പ്രസിഡന്റ്

January 13, 2021
Google News 3 minutes Read

മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പള കുടിശിക വിതരണം ചെയ്യാൻ നടപടിയായതായി പ്രസിഡന്റ് എം.ആർ മുരളി. ക്ഷേത്ര ജീവനക്കാരുടെ സംഘടനയിലെ പ്രതിനിധികളുടെ ചർച്ചയിലാണ് തീരുമാനം.

നാല് വർഷം മുമ്പുവരെയുള്ള ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന ക്ഷേത്ര ജീവനക്കാരുടെ ആവശ്യം മലബാർ ദേവസ്വം ബോർഡ് അംഗീകരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി ക്ഷേത്രജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കുടിശിക തീർക്കുന്നതിനാവശ്യമായ ഫണ്ട് സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്ന കാര്യം സജീവപരിഗണയിലുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി പറഞ്ഞു.

ദേവസ്വം ബോർഡിന്റെ നടപടിയിൽ പ്രതീക്ഷയുണ്ടെന്ന് സമരസമിതി നേതാവ് വി വി ശ്രീനിവാസൻ പറഞ്ഞു. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ് സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ശമ്പള കുടിശിക തീർക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഏകീകൃത ദേവസ്വം ബിൽ പാസാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രണ്ട് മാസക്കാലം ദേവസ്വം ഓഫീസിന് മുന്നിൽ ജീവനക്കാർ സമരം നടത്തിയിരുന്നു.

Story Highlights – Malabar Devaswom Board; The President said that steps have been taken to pay the salary arrears of the temple workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here