സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ഇന്ന് രണ്ടാം മത്സരം

mushtaq ali kerala mumbai

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ഇന്ന് രണ്ടാം മത്സരം. ഗ്രൂപ്പ് ഇയിൽ കരുത്തരായ മുംബൈക്കെതിരെയാണ് ഇന്ന് കേരളം ഇറങ്ങുക. പോണ്ടിച്ചേരിക്കെതിരായ ആദ്യ മത്സരം വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് കേരളം മുംബൈയെ നേരിടുക. അതേസമയം, ഡൽഹിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ മുംബൈക്ക് ഇന്ന് ജയം അനിവാര്യമാണ്.

ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെ 6 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 18.2 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 4 ഓവറിൽ 13 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് പോണ്ടിച്ചേരിയെ തകർത്തത്. 32 റൺസെടുത്ത സഞ്ജു സാംസൺ ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ.

Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ജയത്തുടക്കം; ശ്രീശാന്തിന് ഒരു വിക്കറ്റ്

അതേസമയം, ഡൽഹിക്കെതിരെ 76 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന കൂറ്റൻ സ്കോർ കുറിച്ചിരുന്നു. 37 പന്തിൽ 74 റൺസെടുത്ത നിതീഷ് റാണ ഡൽഹിയുടെ ടോപ്പ് സ്കോററായി. 53 റൺസെടുത്ത ഹിമ്മത് സിംഗും തിളങ്ങി. ഡൽഹിക്ക് മറുപടിയായി മുംബൈ 18.1 ഓവറിൽ 130 റൺസെടുത്ത് ഓളൗട്ടാവുകയായിരുന്നു. ശിവം ദുബെ (63) മുംബൈയുടെ ടോപ്പ് സ്കോററായി. സൂര്യകുമാർ യാദവും യശസ്വി ജയ്സ്വാളും ആദിത്യ താരെയുമടക്കമുള്ള താരങ്ങൾ ഒറ്റയക്കം മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

Story Highlights – syed mushtaq ali trophy kerala vs mumbai today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top