ഒരേ പേരുള്ള നാലു പേര്‍ ഫേസ്ബുക്കില്‍ കണ്ടുമുട്ടി; പിന്നെ പിറന്നത് മ്യൂസിക് ബാന്‍ഡ്!

the paul o sullivan band

ഒരേ പേരുള്ള രണ്ടാളുകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ എന്താണ് സാധാരണ ഉണ്ടാവാറ്. ജാള്യതയോടെയുള്ള ഒരു ചിരിയായിരിക്കും രണ്ട് പേരുടെയും മുഖത്തുണ്ടാകുക. എന്നാല്‍ ഇവിടെ അതല്ല സ്ഥിതി. ഒരേ പേരുള്ള നാല് പേര്‍ ചേര്‍ന്ന് ഒരു മ്യൂസിക് ബാന്‍ഡിന് രൂപം നല്‍കിയിരിക്കുകയാണ്.

അപരിചതരായ നാല് പോള്‍ ഒ സുള്ളിവന്‍മാരാണ് ഈ ബാന്‍ഡിന് പിറകില്‍. ഒരോരുത്തരും വ്യത്യസ്ത രാജ്യക്കാരാണെള്ളതും ഇവരുടെ ബാന്‍ഡിനെ വ്യത്യസ്തമാക്കുന്നു. ഒരാള്‍ അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നിന്നാണ്. രണ്ടാമത്തെ പോള്‍ ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ നിന്നും, മൂന്നാമത്തെ ആള്‍ അമേരിക്കയിലെ തന്നെ പെന്‍സില്‍വാനിയയില്‍ നിന്നുമാണ്. നാലാമനാകട്ടെ നെതര്‍ലാന്റിലെ റോട്ടര്‍ഡാമില്‍ നിന്നുമാണ്.

ഫേസ്ബുക്കിലൂടെയാണ് ഇവര്‍ കണ്ടുമുട്ടിയത്. നാലു പേരും പെട്ടെന്ന് സുഹൃത്തുക്കളായി. ബാള്‍ട്ടിമോറില്‍ നിന്നുള്ള പോളിനാണ് ഈ ആശയം ഉദിച്ചത്. തന്റെ അതേ പേരുള്ളവര്‍ക്ക് എല്ലാം ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. എല്ലാവരും റിക്വസ്റ്റ് സ്വീകരിച്ചു. അപ്പോഴാണ് ഇവര്‍ തമ്മിലുള്ള മറ്റൊരു സാമ്യം ഞെട്ടിച്ചത്. എന്തെന്നല്ലേ.. എല്ലാ പോള്‍ ഒ സുള്ളിവന്മാരും മ്യൂസിഷ്യന്മാരാണെന്നത് തന്നെ. ഈ അവസരത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് പോള്‍ തീരുമാനിച്ചു. അങ്ങനെ എല്ലാവരും ചേര്‍ന്ന് ഒരു ബാന്‍ഡ് ഉണ്ടാക്കി. ബാന്‍ഡിന്റെ പേര് ‘ദ പോള്‍ ഒ സുള്ളിവന്‍ ബാന്‍ഡ്’ എന്നാണ്. ഇവരില്‍ രണ്ട് പേര്‍ ഗിറ്റാറിസ്റ്റുകള്‍ ആണ്. മറ്റൊരാള്‍ ബാസ് വായിക്കും. താളവാദ്യമാണ് മറ്റൊരാള്‍ക്ക് ഇഷ്ടം.

Story Highlights – music video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top