അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. 197 നെതിരെ 232 വോട്ടിനാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. ഇംപീച്ച്‌മെന്റിന് പിന്നാലെ അനുയായികളോട് സമാധാനത്തിന് ആഹ്വാനം ചെയ്ത ട്രംപ് രംഗത്തുവന്നു.
10 റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ പിന്തുണ ഇംപീച്ച്‌മെന്റിന് ലഭിച്ചത് ശ്രദ്ധയേമായി. അതേസമയം, ജനുവരി 20 ന് മുന്‍പ് ശരിയായ അര്‍ത്ഥത്തിലുള്ള വിചാരണ സെനറ്റിന് മുന്‍പില്‍ നടത്തുവാനുള്ള സാധ്യതയില്ലെന്ന് സെനറ്റ് മജോരിറ്റി ലീഡര്‍ പറഞ്ഞു. അമേരിക്കന്‍ ഗവണ്‍മെന്റിനെതിരെ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ആരോപിച്ചായിരുന്നു ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ്. ഇത് രണ്ടാംതവണയാണ് ഡോണള്‍ഡ് ട്രംപ് ഇംപീച്ച്‌മെന്റിന് വിധേയനാകുന്നത്.
Story Highlights – Donald Trump impeached
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here