മത്സ്യ മേഖലയ്ക്ക് 1500 കോടി രൂപ

1500 crore fisheries sector

മത്സ്യ മേഖലയിൽ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തും. കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി രൂപ ചെലവഴിക്കും. ആശുപത്രികൾക്കും സ്കൂളുകൾക്കുമായി 150 കോടി രൂപയും ചെലവഴിക്കും.

ആഴക്കടൽ മത്സ്യബന്ധനത്തിന് 100 യാനങ്ങൾക്ക് വായ്പ നൽകും. 25 ശതമാനം സബ്സിഡിയിൽ വായ്പ അനുവദിക്കും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. ഇതിന് 25 കോടി രൂപ വകയിരുത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കും. മണ്ണെണ്ണ എഞ്ചിനുകൾ പെട്രോൾ എഞ്ചിനുകളാക്കാൻ സാമ്പത്തിക സഹായം നൽകും. ഓൺലൈൻ വ്യാപാരത്തിനായി ഇ-ഓട്ടോറിക്ഷ വാങ്ങാൻ മത്സ്യഫെഡിന് 10 കോടി രൂപ അനുവദിക്കും.

Read Also : ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ; മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ

ഉൾനാടൻ മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കും വേണ്ടി 92 കോടി രൂപ. ചെറുകിട ഇൻബോർഡ് യന്ത്രവൽകൃത വള്ളങ്ങൾക്കും ഇന്ധന സബ്സിഡി നൽകുന്നതിനായി 10 കോടി രൂപ വകയിരുത്തി. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന തൊഴിൽ ഉപകരണങ്ങൾ വാങ്ങാൻ മത്സ്യഫെഡ് വഴിയുള്ള വായ്പകൾക്ക് 25 ശതമാനം സബ്സിഡി സർക്കാർ നൽകും. കക്ക സംഘങ്ങൾക്ക് പ്രത്യേക ധനസഹായമായി 3 കോടി രൂപയും പ്രതിഭാതീരം പദ്ധതിക്കുവേണ്ടി 10 കോടി രൂപയും വകയിരുത്തി.

Story Highlights – 1500 crore for the fisheries sector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top