Advertisement

സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറ് ഇന പദ്ധതികള്‍

January 15, 2021
Google News 2 minutes Read

സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറിന പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റാര്‍ട്ട്അപ്പുകളെ ബോധപൂര്‍വം ബന്ധപ്പെടുത്തുന്ന പരിപാടിയാണിതെന്നും മന്ത്രി പറഞ്ഞു.

ഇന്നൊവേഷന്‍ പ്രോത്സാഹന സ്‌കീമുകളിലൂടെ രൂപംകൊള്ളുന്ന ഉത്പന്നങ്ങളെ വാണിജ്യ അടിസ്ഥാനത്തില്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കും. ഐടിയില്‍ മാത്രമല്ല മറ്റ് മേഖലകളിലും സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കും.

സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ആറിന പദ്ധതികള്‍ ഇങ്ങനെ:

  1. കേരള ബാങ്ക്, കെഎസ്‌ഐഡിസി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപം നല്‍കും. ഇതിലേക്ക് 50 കോടി രൂപ ബജറ്റില്‍ നിന്ന് വകയിരുത്തും. പൂര്‍ണമായും പ്രൊഫഷണലായിട്ടായിരിക്കും ഈ ഫണ്ട് പ്രവര്‍ത്തിക്കുക.
  2. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ നഷ്ടം ഉണ്ടാവുകയാണെങ്കില്‍ 50 ശതമാനം സര്‍ക്കാര്‍ താങ്ങായി നല്‍കും.
  3. സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ നടപ്പാക്കിക്കൊണ്ടിരുന്ന പ്രൊജക്ടുകള്‍ക്കായി 20 കോടി രൂപ
  4. സ്റ്റാര്‍ട്ട്അപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും
  5. കേരള സര്‍ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്ററുകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ സ്വീകരിക്കും.
  6. കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പുകളുടെ അന്തര്‍ദേശിയ ബന്ധം സ്ഥാപിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും.

Story Highlights – Kerala budget 2021 – Six types of projects to promote start-ups

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here