അയോധ്യ രാമക്ഷേത്ര നിർമാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്രനിർമാണത്തിനായി രാജ്യ വ്യാപകമായി നടക്കുന്ന ധനസമാഹരണത്തിന്റെ ഭാ​ഗമായാണ് രാഷ്ട്രപതി തുക നൽകിയത്.

തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നാണ് രാഷ്ട്രപതി തുക നൽകിയത്. ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുന്ന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ​ഗോവിന്ദ ദേവ് ​ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘം തുക കൈപ്പറ്റി.

ക്ഷേത്ര നിര്‍മാണത്തിന് എത്ര തുക ആവശ്യമായി വന്നാലും അത് ജനങ്ങളുടെ സഹകരണത്തിലൂടെ സമാഹരിക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി. നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. മറ്റ് മതങ്ങളുടെ അനുയായികളില്‍ നിന്നുള്ള സംഭാവനകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 27 വരെയാണ് ധനസമാഹരണം.

Story Highlights – President Donates ₹ 5 Lakh For Ram Temple As Drive For Funds Begins

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top