Advertisement

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളില്‍ ഇന്ന് കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ്

January 16, 2021
Google News 1 minute Read

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളില്‍ ഇന്ന് കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് ആരംഭിക്കും. വാക്സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് വാക്സിന്‍ നല്‍കാന്‍ നാലു മുതല്‍ അഞ്ചു മിനിറ്റുവരെ സമയമെടുക്കുമെന്നാണ് കണക്ക്.

എറണാകുളം ജില്ലയില്‍ 12 ഉം തിരുവനന്തപുരം ജില്ലയില്‍ 11 ഉും ബാക്കി ജില്ലകളില്‍ ഒന്‍പത് വീതവും കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടക്കുക. വാക്സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രിയിലും ആദ്യദിനം ടൂവേ കമ്യൂണിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിച്ചേക്കും.

മന്ത്രി കെ.കെ.ശൈലജ കണ്ണൂര്‍ ജില്ലാ ആശുപത്രിയാണ് സന്ദര്‍ശിക്കുക. ഓരോ വാക്സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്നു മുറികളുണ്ടാകും. ഓരോ ആള്‍ക്കും 0.5 എംഎല്‍ കൊവിഷീല്‍ഡ് വാക്സിനാണ് കുത്തിവെപ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. ആദ്യദിനം ഒരു കേന്ദ്രത്തില്‍ നിന്നും രാവിലെ ഒന്‍പത് മണി മുതല്‍ അഞ്ചു വരെ നൂറു പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ എടുത്തുകഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം.

Story Highlights – covid vaccination at 133 centers in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here