‘താണ്ഡവ്’ വെബ് സീരീസിന് എതിരെ ബിജെപി; മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണം

സൈഫ് അലി ഖാന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസ് താണ്ഡവിന് എതിരെ ബിജെപി. വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. വെബ് സീരീസിന് എതിരെ ബിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്കി. സംവിധായകന് അലി ആബാസ് സഫര്‍, നടന് സൈഫ് അലി ഖാന് എന്നിവര്‍ക്കെതിരെ ചണ്ഡിഗഡ് പൊലീസിന് ബിജെപി പരാതി നല്കി. ചിത്രത്തിനെതിരെ ഡല്‍ഹി പൊലീസിനും പരാതി കിട്ടിയിട്ടുണ്ട്.
Read Also : സാനിയ മിർസ വെബ് സീരീസിൽ അഭിനയിക്കുന്നു
ഹിന്ദു ദൈവങ്ങളെ വെബ് സീരീസില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും അത്തരം സന്ദര്‍ഭങ്ങള്‍ നീക്കം ചെയ്യണമെന്നും ബിജെപി എംഎല്‍എ രാം കദം പറഞ്ഞു. സീരീസ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് ബിജെപി എംപി മനോജ് കോട്ടാക്ക് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്ത് നല്കി.
സമകാലിക രാഷ്ട്രീയ സംഭവങ്ങളാണ് വെബ് സീരീസില്‍ ആധാരമാക്കിയിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിംഗ്. നിര്‍മാതാക്കള്‍ ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
Story Highlights – web series, amazon prime
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.