സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷക സംഘടനകൾ

സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷക സംഘടനകൾ. രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ബുദ്ധിമുട്ടുണ്ടാക്കില്ല. ഡൽഹിയുടെ ഔട്ടർ റിംഗ് റോഡിലായിരിക്കും കർഷകരുടെ ട്രാക്ടർ പരേഡ്. സമാധാനപൂർവമായിരിക്കും കർഷകരുടെ റിപ്പബ്ലിക് ദിന ആഘോഷമെന്നും, ആയുധങ്ങളോ പ്രകോപനപരമായ പ്രസംഗങ്ങളോ അനുവദിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി.
കർഷകർ ചെങ്കോട്ടയിലേക്ക് പരേഡ് നടത്തുമെന്നും പാർലമെന്റ് പിടിച്ചെടുക്കുമെന്നുമുള്ള പ്രചാരണങ്ങൾ കർഷക സംഘടനകൾ തള്ളി. നരേന്ദ്രമോദി സർക്കാർ കർഷക ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണാടകയിൽ പറഞ്ഞു. അമിത് ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് കർണാടകയിലെ ബെലഗാവിയിൽ കർഷകർ പ്രതിഷേധിച്ചു.
Story Highlights – Farmers’ organizations say farmers will celebrate Republic Day with soldiers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here