പുതിയ പദവി ഏറ്റെടുക്കാനില്ലെന്ന് കെ. മുരളീധരന്‍ എംപി; വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ല

പുതിയ പദവി ഏറ്റെടുക്കാനില്ലെന്ന് കെ. മുരളീധരന്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമാണ്. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

കൂട്ടായ ചര്‍ച്ചയും പ്രവര്‍ത്തനവും വേണമെന്ന് പറഞ്ഞുകഴിഞ്ഞു. വേറൊന്നും അക്കാര്യത്തില്‍ പറയാനില്ല. കോണ്‍ഗ്രസ് ദുര്‍ബലാവസ്ഥയില്ല. എല്ലാ ഗുണദോഷങ്ങളുടെയും പൂര്‍ണമായ ഉത്തരവാദിത്വം നേതൃത്വത്തിന് തന്നെയാണ്. കൂട്ടായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പലവട്ടം സംസാരിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമായിരിക്കും. ആര്‍എംപിയുമായുള്ള ബന്ധം വടകര മേഖലയില്‍ യുഡിഎഫിന്റെ വിജയത്തിന് ഗുണം ചെയ്തു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പിലെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന മുന്‍ നിലപാട് കെ. മുരളീധരന്‍ ആവര്‍ത്തിച്ചു

Story Highlights – k muralidharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top