കടയിൽ പോയി വരാൻ വൈകി; എട്ടു വയസുകാരന്റെ കാല് പൊള്ളിച്ച് സഹോദരി ഭർത്താവ്; അറസ്റ്റ്

കൊച്ചി തൈക്കൂടത്ത് എട്ടു വയസുകാരൻ്റെ കാല് സഹോദരി ഭർത്താവ് ചട്ടുകവും തേപ്പുപെട്ടിയുംവച്ച് പൊള്ളിച്ചു.
കടയിൽ പോയി വരാൻ വൈകിയതിനാണ് പീഡനം.

സാധനങ്ങൾ വാങ്ങാൻ കടയിൽ പോയപ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന പണം നഷ്ടമായി. ഇതോടെ പണം തിരഞ്ഞ് കുട്ടി വഴിയിലാകെ നടന്നു. ഇതേ തുടർന്ന് വീട്ടിലെത്താൻ നേരം വൈകി. ഇക്കാര്യം ആരോപിച്ചായിരുന്നു പീഡനം. പ്രതി പ്രിൻസ് ആദ്യം കുട്ടിയുടെ കാല് ചട്ടുകം ഉപയോ​ഗിച്ച് പൊള്ളിച്ചു. കുട്ടിയുടെ അമ്മ എതിർത്തതോടെ കാല് വീണ്ടും തേപ്പ് പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയായിരുന്നു. ഇയാൾ മുൻപും മർദിക്കാറുണ്ടെന് കുട്ടി പറഞ്ഞു. സംഭവത്തിൽ പ്രതി പ്രിൻസ് അറസ്റ്റിലായി.

Story Highlights – 8 year old burned and harassed in thaikoodam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top