Advertisement

കുതിരാൻ ടണൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

January 19, 2021
Google News 2 minutes Read

കുതിരാൻ ടണൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒരു ടണലെങ്കിലും അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

ദേശീയ പാതയുടെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും പണി പൂർത്തീകരിക്കാൻ കോടതി മേൽനോട്ടത്തിൽ റിസീവറെ നിയമിക്കണമെന്നും കെ. രാജൻ ആവശ്യപ്പെടുന്നു. കരാർ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് റിപ്പോർട്ട് തേടണമെന്നും കരാർ കമ്പനിയും ദേശീയ പാത അതോറിറ്റിയും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പ്രതിസന്ധിക്ക് കാരണമെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ ജസ്റ്റിസ് പി.വി ആശ ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം തേടി.

Story Highlights – Petition in the High Court seeking to open a horse tunnel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here